അയർലൻഡ് റീജിയണിൽ ഉള്ള ഓർത്തോഡോക്സ് പള്ളികളുടെ സഹകരണത്തിൽ മെയ് 4,5,6 തീയതികളിൽ ക്ലെയർ കൗണ്ടിയിലെ എന്നിസ് സെന്റ് ഫ്ലോറൻസ് കോളജിൽ വെച്ച് ഈ വർഷത്തെ ഫാമിലി കോൺഫറൻസ് നടത്തപ്പെടുന്നു.
” Journeying with God of the fathers ” എന്നതാണ് പ്രധാന ചിന്താവിഷയം. തൃശ്ശൂർ ഭദ്രാസന മെത്രാപോലീത്ത ഡോ:യൂഹാനോൻ മാർ മിലിത്തിയോസ് ആണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്.
ഇടവക മെത്രാപ്പോലീത്താ ഡോ:മാത്യൂസ് മാർ തിമോത്തിയോസ് രക്ഷാധികാരിയും ഫാ:ജോർജ് തങ്കച്ചൻ ജനറൽ കൺവീനറും, ഫാ: നൈനാൻ പി കുര്യാക്കോസ്, ഫാ:അനിഷ് ജോൺ, ഫാ: ജെസ്സെൻ വി ജോർജ്ജ് എന്നിവർ വിവിധ കമ്മിറ്റികളുടെ കൺവീനർമാരായും പ്രവർത്തിക്കുന്നു. കോൺഫറൻസിന്റെ ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരി 28 ന് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക ഇളവ് ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്,
ഫാ:ജോർജ് തങ്കച്ചൻ
ജനറൽ കൺവീനർ
(0870693450)
ജോൺ മാത്യു
കോർഡിനേറ്റർ
(0871331189)
( വാർത്ത : ഷാജി ജോൺ പന്തളം)