210. പാലക്കുന്നന് തിരുവനന്തപുരത്ത് പോയി പാര്ത്ത് ശുപാര്ശ ചെയ്ത് എഴുതിച്ച ഉത്തരവുകളുടെ പകര്പ്പ്.
നമ്പ്ര് 2455 മത്.
എഴുതുന്ന ഉത്തരവ് എന്തെന്നാല്, മലങ്കര ഇടവകയുടെ മാര് അത്താനാസ്യോസ് മെത്രാപ്പോലീത്താ ………. മാസം 18-നു നമ്മുടെ പേര്ക്ക് എഴുതിയിരിക്കുന്നതായി വന്നിട്ടുള്ള കായിതത്തില് മാര് കൂറിലോസ് എന്ന് പേരായി ഒരുത്തന് മെത്രാപ്പോലീത്തായുടെ സ്ഥാനം നടിച്ചുംകൊണ്ടു പള്ളികളില് ഗൂഢമായി സഞ്ചരിച്ചു ജനങ്ങളെ പറഞ്ഞു ഭേദിപ്പിക്കയും കുറ്റക്കാരായിട്ടും മറ്റും പള്ളികളില് നിന്നും നീക്കം ചെയ്തിട്ടുള്ള ആളുകളോടു ചേര്ന്ന് കലഹങ്ങളും അക്രമങ്ങളും നടത്തിവരികയും ചെയ്തു വരുന്നതിനാല് പള്ളിയിലുള്ള ചട്ടങ്ങളെ ക്രമമായി നടക്കുന്നതിനും നടത്തിക്കുന്നതിനും ഇടയില്ലാതെ തീര്ന്നിരിക്കുന്നു എന്നും മറ്റും കാണുന്നു. മത വിഷയമായിട്ടുള്ള കാര്യത്തില് ഇവിടെ നിന്നും പ്രവേശിപ്പാന് ഇടയില്ലെന്നു വരികിലും യാതൊരു അക്രമങ്ങള്ക്കും ഇടവരാതെ ചട്ടം കെട്ടേണ്ടുന്നത് എത്രയും ആവശ്യമാകകൊണ്ടു മെത്രാന്റെ അധികാരത്തില് ഉള്പ്പെട്ട പള്ളികളില് കൂടി നടക്കുന്നതിനു മനസില്ലാത്തവരുണ്ടായിരുന്നാല് അവര് വേറെ പള്ളികള് മുറപോലെ ബോധിപ്പിച്ചു കെട്ടി യാതൊരു ഉപദ്രവങ്ങളും കൂടാതെ നടക്ക …….. അധികാരത്തില് ഉള്പ്പെട്ട പള്ളികളില് തന്നെ വല്ലതും ………… ഉണ്ടെന്നു അവരു വിചാരിക്കുന്ന ………. ത്തില് അതിനു മുറപോലെ അദാലത്തില് ബോധിപ്പിച്ചു തീര്ച്ച വരുത്തികൊള്കയോ ചെയ്കയല്ലാതെ കീഴ്നടന്നു വരുന്നതിനു വിരോധമായി പള്ളികളിലും മറ്റും ……… പ്രവൃത്തിക്കുന്നതിനു സമ്മതിക്കയെന്നു വച്ചാല് സമാധാനത്തിനു വിരോധം സംഭവിക്കുന്നതിനും അങ്ങനെ പ്രവൃത്തിക്കപ്പെടുന്നവരെ നമ്പ്രില് ചേര്ത്തു വിസ്തരിച്ചു അവര്ക്കു കുറ്റം കൊടുക്കുന്നതിനും ഇടവരുന്നതാകകൊണ്ടു അതിനു സംഗതി വരാതെ മേല്പറഞ്ഞ നമ്മുടെ താല്പര്യപ്രകാരം നടപ്പാന് തക്കതിന്വണ്ണം വിവദിച്ചിട്ടുള്ള പള്ളികളി ……
(ഇടവഴിക്കല് നാളാഗമത്തില് നിന്നും)