ചിത്രകലാ ശില്‍പ്പശാല

സോപാന ഓര്‍ത്തഡോക്സ് അക്കാദമിയും സി.എ.ആര്‍.പി. എന്ന കലാകൂട്ടായ്മയും ചേര്‍ന്ന് ഒരുക്കുന്ന ചിത്രകലാ ക്യാമ്പ്, ജനുവരി 18, 19, 20 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായോടു ചേര്‍ന്നുള്ള സോപാന അക്കാദമിയില്‍ വച്ച് നടത്തപ്പെടുന്നതാണ്. സമാധാനം പ്രസരിപ്പിക്കുക എന്നതാണ് പൊതു രചനാ വിഷയം. ചിത്രരചനയില്‍ പരിശീലനം നേടിയിട്ടുള്ള ഒരു കൂട്ടം വൈദികരാണ് നേതൃത്വം കൊടുക്കുന്നത്. ചിത്രരചനയോടൊപ്പം കലയും ആദ്ധ്യാത്മികതയും, സാമൂഹ്യപ്രതിബദ്ധതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചര്‍ച്ചകളും ഉണ്ടായിരിക്കും. പൂര്‍ണ്ണ സമയം ക്യാമ്പില്‍ സംബന്ധിക്കാന്‍ താല്പര്യമുള്ള ഏതാനും പേര്‍ക്ക് (പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും) അവസരമുണ്ട്. ബന്ധപ്പെടുക. ഫോണ്‍ – 9447598671, 8833021654