തിരുവനന്തപുരം ഭദ്രാസന ക്രിസ്തുമസ് ന്യൂ ഇയർ സംഗമം

Gepostet von Joice Thottackad am Freitag, 11. Januar 2019

തിരുവനന്തപുരം ഭദ്രാസനം സെൻറ്. തോമസ് ഫെലോഷിപ് ക്രിസ്തുമസ് ന്യൂ ഇയർ സംഗമം അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ജനുവരി 10-ന് തിരുവനന്തപുരത്തു നടന്നു  . ബഹു. കേരളാ  മുഖ്യ മന്ത്രി ശ്രി. പിണറായി വിജയനും കുടുംബവും മുഖ്യ അഥിതികൾ  ആയിരുന്നു. സ്വാമി ഗുരുരത്നം ജ്ഞാന തപസ്‌വി,  വലിയപള്ളി ചീഫ് ഇമാം അബ്ദുൽ ഗഫാർ മൗലവിസി എസ് ഐ ബിഷപ് ധർമരാജ്  രസാലംമന്ത്രിമാരായ  കടകംപള്ളി സുരേന്ദ്രൻകടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ സന്ദേശങ്ങൾ നൽകി. സഭാവൈദീക ട്രസ്റ്റി ഫാ ഡോ എം ഓ ജോൺ നന്ദി അർപ്പിച്ചു.

അസ്സോസ്സിയേഷന്‍ സെക്രട്ടറി  ബിജു ഉമ്മൻ ആദ്ധ്യാത്മിക നേതാക്കളായ ഡോ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലിത്താ, ബിഷപ്പ് ജോർജ് ഈപ്പൻ, ഭീമാ  പള്ളി ചിഫ് ഇമാം പാളയം ഇമാം ഷുഹൈബ് മൗലവി, സ്വാമി അശ്വതി തിരുനാൾ, സാൽവേഷൻ ആർമി ചീഫ് കേണൽ കമാൻഡർ നിഹാൽ ഹിത്‌റോച്ചി

മന്ത്രി ഇ പി ജയരാജൻ എംഎൽഎ മാരായ സി ദിവസവും ദിവാകരൻ, കെ മുരളീധരൻ, വി എസ് ശിവകുമാർ, ഗവ മിഷൻ  കോർഡിനേറ്റർ ചെറിയാൻ ഫിലിപ്, കെ ടി ഡി സി  ചെയർമാൻ എം വിജയകുFമാർ, തിരുവനന്തപുരം മേയർ വി കെ പ്രശാന്ത്, സി പി ഐ ജനറൽ സെക്രട്ടറി കാനം ‌ രാജേന്ദ്രൻ, രാഷ്ട്രീയ നേതാക്കളായ പന്യൻ രവീന്ദ്രൻ, കെ പ്രകാശ് ബാബു,  പി പി മുകുന്ദൻ, എം എസ് ശിവകുമാർ, പന്തളം സുധാകരൻ, ജോസഫ് എം പുതുശ്ശേരി തുടങ്ങിയ രാഷ്ട്രീയ പ്രമുഖര്‍, പെരുമ്പടവം ശ്രീധരൻ, അടൂർ ഗോപാലകൃഷ്ണൻ, റോസ് മേരി, ജോൺ സാമുവേൽ  തുടങ്ങിയ സാഹിത്യ സാംസ്കാരിക പ്രമുഖര്‍, ഡോ ബിജു ജേക്കബ് ഐ എ & എ എസ് , മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥരായ പി എച്ച് കുര്യൻ, അജിത് പട്ടേൽ, ഡോ ബാബു പോൾ, സാജൻ പീറ്റർ. മുന്‍ അംബാസഡര്‍ ടി പി ശ്രിനിവാസന്‍ തുടങ്ങിയ ഐഎഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥര്‍,  കേരളാ യുണിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ വി.പി. മഹാദേവന്‍ പിള്ള, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.തോമസ്‌ മാത്യു, ഡോ.ജയിംസ് ജോസഫ്, ഡോ.ജാന്‍സി ജെയിംസ്, ഫാ. മാത്യു എബ്രഹാം, കെ.ജി.മാത്യു, ബാബു പാറയില്‍, സൈമണ്‍ കൊമ്പശ്ശേരി, ഫാ. സാമുവേല്‍ മാത്യു, ബിനില്‍ മാത്യു, വര്‍ക്കി ജോണ്‍ തുടങ്ങി സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ മറ്റു രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്നേഹ വിരുന്നോടു കൂടെ സംഗമം സമാപിച്ചു.