പെരിങ്ങനാട് വലിയ പെരുന്നാളിന് 20-ന് കൊടിയേറും

അടൂർ : ശുദ്ധിമതിയായ മർത്തശ്‌മൂനി അമ്മയുടെയും എഴ് മക്കളുടെയും അവരുടെ ഗുരുവായ മോർ ഏലയസർന്റെയും നാമത്തിൽ സ്ഥാപിതമായ മലങ്കരയിലെ ആദ്യ ദേവാലയമായ പെരിങ്ങനാട് മർത്തശ്‌മൂനി വലിയപള്ളിയുടെ 169മത്  വലിയ പെരുന്നാളിന് നാന്ദി കുറിച്ചുകൊണ്ട്  20ന് വിശുദ്ധ കുർബാനക്ക് ശേഷം പൗരാണികമായ കൊടിയേറ്റ്  വികാരിയുടെ പ്രധാനകാർമികത്വത്തിൽ നടക്കും.തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 6ന് സന്ധ്യനമസ്കാരം. 24, 25, 26 തീയതികളിൽ വൈകിട്ട്  സന്ധ്യനമസ്കാരത്തെ തുടർന്ന് വചനപ്രഘോഷണം, 26ന് ഉച്ചക്ക് 2ന്  അഖില മലങ്കര ക്വിസ് മത്സരം, ,27ന് രാവിലെ വി.കുർബാന 10 മുതൽ “ഫഗിതോഫെസ്റ്റ്” (ഭക്ഷണമേള) വൈകിട്ട് 6 ന് വി.സന്ധ്യനമസ്കാരത്തിന് ശേഷം  “ലെത്റേദ് “ഗാനസന്ധ്യ, 28ന് വൈകിട്ട് 6ന് വി.സന്ധ്യനമസ്കാരത്തെ തുടർന്ന്  ചരിത്രപ്രസിദ്ധമായ റാസ, 29ന് രാവിലെ 7ന് പ്രഭാത നമസ്കാരം തുടർന്ന് വി. മൂന്നിൻമേൽ കുർബാനക്ക്  മാവേലിക്കര ഭദ്രാസനാധിപൻ അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപോലിത്ത മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് സ്ലൈഹീക വാഴ്‌വ് ,നേർച്ച വിളമ്പും കൊടിയിറക്കും.വികാരി ഫാ.ജോസഫ് സാമുവൽ തറയിൽ, ട്രസ്റ്റി  ശ്രീ. തോമസ്. കെ. ജേക്കബ് ,കുളത്തിൻകരോട്ട് സെക്രട്ടറി ശ്രീ. ബാബു തേവരുവിളയിൽ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.