‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍

ഇത്തവണ (2019) ദനഹാ പെരുന്നാള്‍ (ജനുവരി 6) ഞായറാഴ്ച വരുന്നു. ഇതിനു മുമ്പ് 2013ലാണ് ഇങ്ങനെ വന്നത്. ഇനി 2030ല്‍ മാത്രമേ ഇങ്ങനെ വരികയുള്ളൂ. 1991 , 2002, 2008, 2036, 2041, 2047 എന്നീ വര്‍ഷങ്ങളും ഉദാഹരണങ്ങളാണ്. അഞ്ചോ ആറോ വര്‍ഷങ്ങളുടെ ഇടവേളകളിലാണ് ഇങ്ങനെ വരുന്നതെങ്കിലും ചിലപ്പോള്‍ 11 വര്‍ഷത്തെ ഇടവേള ഉണ്ടാകാം. ഇടയ്ക്കു വരുന്ന അധിവര്‍ഷങ്ങളെ ആശ്രയിച്ചാണ് ഈ മാറ്റം. സാധാരണയായി 6, 5, 6, 11 എന്ന ക്രമത്തിലാണ് ഇടവേള.

ക്രൈസ്തവ സഭയിലെ ഏറ്റവും പ്രധാന പെരുന്നാളുകളിലൊന്നാണ് ദനഹാ പെരുന്നാള്‍. അര്‍മേനിയന്‍ സഭ പുരാതനമായ പതിവനുസരിച്ച് ക്രിസ്മസും ദനഹാ (എപ്പിഫനി) പെരുനാളും ഒരുമിച്ച് ‘തെയോഫനി‘ (Theophany) എന്ന പേരില്‍ ജനുവരി ആറിന് ആഘോഷിക്കുന്നു. ക്രിസ്മസിന് ഇവര്‍ വലിയ പ്രാധാന്യം കൊടുക്കുന്നില്ല.

ഇടദിവസങ്ങളില്‍ ദനഹാ പെരുന്നാള്‍ വരുമ്പോള്‍ സംബന്ധിക്കാന്‍ കഴിയാത്തവര്‍ക്ക് ആരാധനയില്‍ സംബന്ധിക്കുന്നതിന് നല്ലയൊരു അവസരമാണ് ഇത്തവണ കൈവന്നിരിക്കുന്നത്.

വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ
9446412907