1. പാര്‍ക്കിംഗ് ക്രമീകരണം:
3-ാം തീയതി പെരുന്നാളിന് സംബന്ധിക്കുവാന്‍ വരുന്നവരുടേതും, സമ്മേളനത്തില്‍ സംബന്ധിക്കുവാന്‍ എത്തുന്ന അസോസിയേഷന്‍ അംഗങ്ങളുടേതും, അഭിവന്ദ്യ തിരുമേനിമാരുടേതും ഉള്‍പ്പെടെ ഒരു വാഹനത്തിനും ദേവലോകം അരമന കോമ്പൗണ്ടിനുള്ളില്‍ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങള്‍ ദേവലോകം അരമന ഗെയ്റ്റിന് മുമ്പില്‍ ആളുകളെ ഇറക്കി ദേവലോകം മാര്‍ ബസേലിയോസ് പബ്ലിക് സ്‌കൂള്‍ അങ്കണത്തില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. പാര്‍ക്കിംഗ് സ്ഥലത്ത് നേരിട്ട് എത്തിച്ചേരുന്ന ആളുകള്‍ക്ക് സമ്മേളന സ്ഥലത്ത് എത്തിച്ചേരുവാന്‍ വാഹനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.
2. ദേവലോകം കാതോലിക്കേറ്റ് അരമന വളപ്പിലാണ് സമ്മളനം നടക്കുന്നത്.
3. അംഗങ്ങളുടെ രജിസ്‌ട്രേഷന് പ്രത്യേക കൗണ്ടറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ 9 മണിക്ക് ആരംഭിക്കുന്നതാണ്. ഓരോ മെത്രാസനത്തിനും പ്രത്യേകം കൗണ്ടറുകള്‍ തയ്യാറാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ കൗണ്ടറുകളില്‍ നിന്ന് ബാഡ്ജും, ഫുഡ് കൂപ്പണും വാങ്ങേണ്ടതാണ്. 11 മണിക്ക് സമ്മേളനം ആരംഭിക്കുന്നതാണ്. അതിന് മുമ്പ് അസോസിയേഷന്‍ അംഗങ്ങള്‍ സമ്മേളന വേദിയിലെ ഇരിപ്പിടത്തില്‍ ഇരിക്കേണ്ടതാണ്.
4. സമ്മേളനത്തില്‍ പൂര്‍ണ്ണ അച്ചടക്കം പാലിക്കേണ്ടതാണ്.