സത്യവിരുദ്ധ പ്രസ്തവനകൾ പൊതുസമൂഹം പുച്ഛിച്ചു തള്ളും: ഓർത്തഡോക്സ്‌ യുവജനപ്രസ്ഥാനം

കോട്ടയം: രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ ബഹു. സുപ്രീം കോടതി മലങ്കര ഓർത്തഡോക്സ് സഭക്ക് അനുകൂലമായി പുറപ്പെടുവിച്ച വിധിയെ അട്ടിമറിക്കുവാൻ സത്യവിരുദ്ധ സന്ദേശത്തിലൂടെ പൊതു സമൂഹത്തെ തെറ്റിദ്ധപ്പിക്കുവാൻ വിഘടിത വിഭാഗം മെത്രാൻമാർ നടത്തുന്ന കവല പ്രസംഗങ്ങൾ സാംസകാരിക കേരളത്തിന്റെ പ്രബുദ്ധ ജനത പരിഹാസത്തോടെ പുച്ഛിച്ചു തള്ളും. പരുമല വിശുദ്ധന്റെ കബറും ബലിപീഠവും വിശുദ്ധമായി തന്നെ സൂക്ഷിക്കുവാൻ ഓർത്തോഡോക്സ് സഭാ മക്കൾക്കറിയാം. പരുമലയുടെ വിശുദ്ധ മണ്ണിൽ എത്തിയിട്ടുള്ള വിഘടിത മെത്രാച്ചൻമാർ ഉൾപ്പെടെ ആരെയും തടഞ്ഞിട്ടില്ല. സ്വപനം കാണുന്ന വീരപ്രഹസനം ഇനി നടത്തിയാൽ ആരാണ് അവകാശികൾ എന്ന് ഞങ്ങളും ദേശനിവാസികളും തെളിയിക്കും. കേരളത്തിൽ കലാപ അന്തരീക്ഷം സൃഷ്ടിക്കുവാനുമുള്ള യാക്കോബായ വിഭാഗത്തിന്റെ നടപടികൾ പൈശാചികമാണ്.

സുപ്രീം കോടതി വിധി നടപ്പാക്കുന്നതിലും യാക്കോബായ അതിക്രമങ്ങൾ നിയന്ത്രിക്കുന്നതിലും സർക്കാർ പരാജയമാണ്. മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പള്ളികൾക്കും സ്ഥാപനങ്ങൾക്കും വിശ്വാസികൾക്കും നേരെ തുടർച്ചയായി ഉണ്ടാകുന്ന ഭീഷണികളും കയ്യേറ്റവും അക്രമങ്ങളും തുടർന്നുകൊണ്ടു പോകുന്ന നിലയുണ്ടായാൽ അതിനെ പ്രതിരോധിക്കാൻ യുവജനപ്രസ്ഥാനം നിർബന്ധിതമാകും.

സ്വന്തം സമുദായത്തിൽ പരിശുദ്ധ സുന്നഹദോസോ, അസോസിയേഷനോ പോലും വിളിക്കുവാൻ കഴിയാത്ത രീതിയിൽ ആഭ്യന്തര പ്രശ്നങ്ങളിൽ അകപ്പെട്ട് കിടക്കുന്ന ക്നാനായ സമുദായ റാന്നി ദദ്രാസനാധിപൻ മാർ ഈവാനിയോസ് മലങ്കര സഭയുടെ പരുമല , ഏലിയാ കത്തീഡ്രൽ എന്നീ ദേവാലയങ്ങൾ പിടിച്ചടക്കുമെന്ന് പ്രഖ്യാപിക്കുന്നത് മലർപൊടിക്കാരന്റെ സ്വപ്നം മാത്രമാണ്, ആദ്യം സ്വന്തം സമുദായത്തിലെ നാല് തിരുമേനിന്മാർ തമ്മിൽ ഐക്യപ്പെട്ടിട്ട് പോരേ യാക്കോബായക്കാരന്റെ കൈയ്യടി വാങ്ങാൻ, ഇന്നലെ മണർകാട് പള്ളിയിൽ മാർ ഈവനിയോസ് മെത്രാപ്പോലീത്ത നടത്തിയ പ്രസംഗം കോടതി വിധികളെ വെല്ലുവിളിക്കൽ ആണെന്ന് യുവജനപ്രസ്ഥാനം ആരോപിച്ചു.