മണ്ണിനെയും പ്രകൃതിയുടെ നല്ല ദാനങ്ങളെയും അറിയുവാനും വിഷമയ അല്ലാത്ത നല്ല ഫലം ലഭ്യമാക്കാനും ഉള്ള പദ്ധതിയുടെ ഭാഗമായി ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥനം മൽസ്യകൃഷിലേക്കു ആദ്യ കാൽവെപ്പു നടത്തി. ഹരിയാനയിലെ മാണ്ഡവരിൽ ഉള്ള ശാന്തിഗ്രാമിൽ കഴിഞ്ഞ ഒരു മാസമായി നിർമിച്ച കുളത്തിൽ മൽസ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു . നവംബർ 7-തീയതി രാവിലെ നടന്ന ചടങ്ങിൽ കത്തീഡ്രൽ വികാരി ഫാ അജു എബ്രഹാം, അസി വികാരി ഫാ പത്രോസ് ജോയി, ശാന്തിഗ്രാം മാനേജർ ഫാ ജിജോ പുതുപ്പള്ളി, യുവജനപ്രസ്ഥനം സെക്രട്ടറി ലിജു വര്ഗീസ് എന്നിവർ നേതൃത്യം നൽകി.
Recent Comments