അക്ഷരലോകത്തിന് പുതിയ കാഴ്ചപ്പാട് പരുമല തിരുമേനിയുടെ സംഭാവന: ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കല്‍ 

സാംസ്‌കാരിക മേഖലകളില്‍ പിന്നോക്കം നിന്നവരെ ജീവിതത്തിന്റെ മൂല്യസ്രോതസ്സിലേക്ക് ഉയര്‍ത്തുവാന്‍ തക്കവണ്ണം അക്ഷരലോകത്തിന് പുതിയ നിര്‍വചനം നല്‍കിയ മഹാനുഭാവനായിരുന്നു പരിശുദ്ധ പരുമല തിരുമേനി എന്ന് ഡോ.അലക്‌സാണ്ടര്‍ കാരയ്ക്കല്‍ പറഞ്ഞു. വളഞ്ഞവട്ടത്തുള്ള പരുമല മാര്‍ ഗ്രീഗോറിയോസ് കോളേജിന്റെയും നഴ്‌സിംഗ് കോളേജിന്റെയും സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിന്റെയും ഹെല്‍ത്ത് സയന്‍സിന്റെയും ആഭിമുഖ്യത്തില്‍ നടന്ന പേട്രണ്‍സ് ഡേ സെലിബ്രേഷന്‍സില്‍ മുഖ്യ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
അടുത്തവരോടും അകന്നുനിന്നവരോടും ജാതിമതവ്യത്യാസമെന്യേ വിദ്യാഭ്യാസത്തിന്റെ മഹിമ അദ്ദേഹം വിളിച്ചോതി.   ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ് റ്റമോസ്, പ്രൊഫ.ഇ.ജോണ്‍മാത്യു, ഫാ.എം.സി.കുര്യാക്കോസ്, ഫാ.ജേക്കബ് ഫിലിപ്പ്, അഡ്വ.മനോജ് മാത്യു, സി.ഇ.വര്‍ഗീസ്, പ്രൊഫ.കെ.എ.ടെസ്സി എന്നിവര്‍ പ്രസംഗിച്ചു.