പരുമല തിരുമേനി: ഓര്‍ത്തഡോക്‌സിയും എക്യുമെനിസവും സമന്വയിപ്പിച്ച വിശുദ്ധന്‍

ഓര്‍ത്തഡോക്‌സിയും എക്യുമെനിസവും സമന്വയിപ്പിച്ച മാനവിക കാഴ്ചപ്പാടുകള്‍ വളര്‍ത്തിയ വിശുദ്ധനാണ് പരുമല തിരുമേനിയെന്ന് സണ്ടേസ്‌കൂള്‍ ഡയറക്ടര്‍ ജനറല്‍ ഫാ.ഡോ.ജേക്കബ് കുര്യന്‍ പറഞ്ഞു. ഗ്രീഗോറിയന്‍ പ്രഭാഷണ പരമ്പരയി്ല്‍ ഓര്‍ത്തഡോക്‌സിയും എക്യുമെനിസവും പരുമല തിരുമേനിയുടെ വീക്ഷണത്തില്‍ എന്ന വിഷയത്തില്‍ പ്രഭാഷണം  നടത്തുകയായിരുന്നു. നന്മ നിറഞ്ഞ ജീവിതമാതൃകയും വിശാലമായ സാമൂഹിക ദര്‍ശനവും പരുമല തിരുമേനി പങ്കിട്ടു.
ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഓ.ജോണ്‍, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, അസി. മാനേജര്‍ കെ.വി.ജോസഫ് റമ്പാന്‍, ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍, തോമസ് തേക്കില്‍ കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ പ്രസംഗിച്ചു.
 ഇന്ന് 4 മണിക്ക് മാധ്യമപ്രവര്‍ത്തകന്‍ അലക്‌സ് തെക്കന്‍നാട്ടില്‍ പ്രഭാഷണം നടത്തും. ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് അദ്ധ്യക്ഷത വഹിക്കും. ഡോ.ഏലിയാസ് ജിമ്മി ചാത്തുരുത്തി എഴുതിയ പരുമല തിരുമേനിയുടെ ജീവിതവും കാലവും എന്ന ഗ്രന്ഥം   ഡോ.പോള്‍ മണലിന് നല്‍കി പ്രകാശനം ചെയ്യും.