പരുമല തിരുമേനി ആത്മീയവും സാംസ്‌കാരികവുമായ ഉന്നമനത്തിനുവേണ്ടി പരിശ്രമിച്ച മഹാഗുരു

ജനത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ ഉന്നമനത്തിനുവേണ്ടി അശ്രാന്തം പരിശ്രമിച്ച മഹാഗുരുവായിരുന്നു പരിശുദ്ധ പരുമല തിരുമേനി എന്ന് ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു. പരസ്പരം പങ്കുവെയ്ക്കുകയും ഒന്നിച്ചു വളരുകയും ചെയ്യുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം. പരുമല തിരുമേനി സ്ഥാപിച്ച സെമിനാരി എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സംഗമം ഗുരുവിന്‍ സവിധേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തിരുമേനി. സെമിനാരി എല്‍.പി.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അലക്‌സാണ്ടര്‍ സ്വാഗതം ആശംസിച്ചു. പരുമല സെമിനാരി അസി.മാനേജര്‍ ഫാ.കെ.വി.ജോസഫ് റമ്പാന്‍ അദ്ധ്യക്ഷത വഹിച്ചു. നവാബ് എം.എ.മുഹമ്മദ് ഫൈസി മുഖ്യ സന്ദേശം നല്‍കി. ശ്രീ. ലൈജു കോശി ക്ലാസ്സ് നയിച്ചു. പരുമല സെമിനാരി മാനേജര്‍ എം.സി.കുര്യാക്കോസ്, അസി.മാനേജര്‍ ഫാ.വൈ.മത്തായിക്കുട്ടി, പ്രസീന പി.ആര്‍, ജി.ഉമ്മന്‍, പി.റ്റി.തോമസ് പീടികയില്‍, കെ.എ.കരീം, തോമസ് ഉമ്മന്‍ അരികുപുറം, യോഹന്നാന്‍ ഈശോ, ശിവപ്രസാദ്, ലിസി തോമസ് എന്നിവര് പ്രസംഗിച്ചു.