മാലിന്യസംസ്‌കരണം ഭവനങ്ങളില്‍ നടപ്പിലാക്കുക

പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുനാളിനോടനുബന്ധിച്ച് ബസ്‌ക്യോമ്മോ അ്‌സ്സോസ്സിയേഷന്‍ സമ്മേളനം നടത്തപ്പെട്ടു. ഫാ.ശമുവേല്‍ മാത്യു അദ്ധ്യക്ഷത വഹിച്ച സമ്മേളനം മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അലക്‌സിയോസ് മാര്‍ യൗസേബിയോസ് ഉദ്ഘാടനം ചെയ്തു. ‘മാലിന്യ സംസ്‌കരണം ഭവനങ്ങളില്‍’ പദ്ധതിയുടെ കേന്ദ്രതല ഉദ്ഘാടനവും നിര്‍വഹിക്കപ്പെട്ടു. ഭൂമിയെ ഒരു അമ്മയായി കണ്ടുകൊണ്ട് പ്രകൃതിയുടെ കാര്യവിചാരകരായി മനുഷ്യര്‍ മാറണമെന്ന് അഭി.തിരുമനസ്സുകൊണ്ട് ഉദ്‌ബോധിപ്പിച്ചു. നാരീശക്തി പുരസ്‌കാര ജേതാവ് ഡോ.എം.എസ്.സുനില്‍ മുഖ്യ പ്രഭഷണം നടത്തി. ഫാ.എം.സി.കുര്യാക്കോസ്, അഡ്വ.ബിജു ഉമ്മന്‍, ശ്രീമതി ജെസി വറുഗീസ്, ഫാ.ബിജു റ്റി. മാത്യു, ശ്രീമതി ബേബിക്കുട്ടി തരകന്‍, ശ്രീമതി മെര്‍ലിന്‍ റ്റി. മാത്യു എന്നിവര്‍ പ്രസംഗിച്ചു. കാലം ചെയ്ത തോമസ് മാര്‍ അത്താനാസിയോസ് തിരുമേനിയെ അനുസ്മരിച്ചുകൊണ്ട് അനി കെ. തോട്ടുപുറം അനുശോചന പ്രമേയം അവതരിപ്പിച്ചു. ബസ്‌ക്യോമ്മോ ഗായകസംഘം തീം സോങ് അവതരിപ്പിച്ചു.