ഗ്രീഗോറിയന് പ്രഭാഷണ പരമ്പര 1 ഉദ്ഘാടനം

ദൈവിക- സാമൂഹിക ബന്ധത്തില്‍ രൂപപ്പെടുത്തിയ ആദ്ധ്യാത്മിക ദര്‍ശനമായിരുന്നു പരിശുദ്ധനായ പരുമല തിരുമേനിയുടേതെന്ന് മലങ്കര സഭാ ഗുരു രത്‌നം ഫാ.ഡോ.ടി.ജെ.ജോഷ്വാ പറഞ്ഞു. പരുമല അഴിപ്പുരയില്‍  ഗ്രീഗോറിയന്‍ പ്രഭാഷണ പരമ്പരയുടെ ആദ്യദിന പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  ആത്മിക ദര്‍ശനങ്ങള്‍ക്ക് സാമൂഹിക കാഴ്ചപ്പാടുകള്‍ നല്‍കിയ പരുമല തിരുമേനി വിശുദ്ധിയുടെ നിറവായിരുന്നു. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് ഗ്രീഗോറിയന്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു, ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍ മോഡറേറ്ററായിരുന്നു. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, ഫാ.എം.സി.പൗലോസ്, ഫാ.മത്തായി വിലനിലം എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് വൈകുന്നേരം നാലിന് ഡോ.എം.കുര്യന്‍ തോമസ് പ്രഭാഷണം നടത്തും.