യുവജനസംഗമം നാളെ 

ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്രസമിതിയുടെയും മാവേലിക്കര, നിരണം, ചെങ്ങന്നൂര്‍ ഭദ്രാസനങ്ങളുടെയും നേതൃത്വത്തില്‍ നടത്തുന്ന യുവജനസംഗമം നാളെ 2ന് പരുമല സെമിനാരിയില്‍. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിക്കും. സജി ചെറിയാന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹ് മുഖ്യ പ്രഭാഷണം നടത്തും. പ്രളയ ദുരിത രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മത്സ്യത്തൊഴിലാളികളെ ആദരിക്കും.