ഭവനങ്ങളില്‍ ദൈവിക വെളിച്ചം നിറഞ്ഞെങ്കില്‍ മാത്രമേ തലമുറകള്‍ അനുഗ്രഹിക്കപ്പെടുകയുള്ളൂ: മാര്‍ അന്തോണിയോസ്

ഭവനങ്ങളില്‍ ദൈവിക വെളിച്ചം നിറഞ്ഞെങ്കില്‍ മാത്രമേ തലമുറകള്‍ അനുഗ്രഹിക്കപ്പെടുകയുള്ളൂ എന്ന് അഭി. സഖറിയാ മാര്‍ അന്തോണിയോസ് പറഞ്ഞു. പരുമലയില്‍ അഖില മലങ്കര സുവിശേഷ സംഘത്തിന്റെയും പ്രാര്‍ത്ഥാനായോഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന ഉപവാസ പ്രാര്‍ത്ഥന ഉദ്ഘാടനം ചെയ്്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാ.ജോജി കെ.ജോയി ധ്യാനം നയിച്ചു. സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ അഭി.ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു. ഫാ.എം.സി.കുര്യാക്കോസ്, ഫാ.ഗീവര്‍ഗീസ് ജോണ്‍, ഫാ.ജോണ്‍ കെ. വര്‍ഗ്ഗീസ് എന്നിവര്‍ ഫാ.ജോണ്‍ ദാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ.ജോണ്‍സണ്‍ കല്ലിട്ടതില്‍ കോര്‍ എപ്പിസ്‌കോപ്പ ഫാ.മാത്യുൂ വര്‍ഗീസ്, ഫാ.ബിജു മാത്യു പ്രക്കാനം, ഫാ.ജോസഫ് മാത്യു, ഫാ.കുരുവിള മാത്യു, ഫാ.സി.വി.ഉമ്മന്‍, ഫാ.സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു.