ഭാരത ക്രൈസ്തവ സഭയിലെ പ്രഥമ പരിശുദ്ധനും നാനാജാതി മതസ്ഥരുടെ മദ്ധ്യസ്ഥനുമായ പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാമത് ഓര്‍മ്മപെരുന്നാള്‍ 2018 ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 2 വരെ നടക്കും. ഈ വര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. 26-ാം തീയതി 2 മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവാതിരുമേനി പെരുന്നാള്‍ കൊടിയേറ്റ് നിര്‍വ്വഹിക്കും.
26-ന് 3 മണിക്ക് നടക്കുന്ന തീര്‍ത്ഥാടന വാരാഘോഷ പൊതുസമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാതിരുമേനി ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറി റ്റി.കെ. ജോസ് ഐ.എ.എസ്. മുഖ്യ സന്ദേശം നല്‍കും. ബഹു. മന്ത്രി മാത്യു ടി. തോമസ്, ആന്‍റോ ആന്‍റണി എം.പി. ഉള്‍പ്പെടെയുള്ള വിശിഷ്ഠ വ്യക്തികള്‍ ആശംസകള്‍ അര്‍പ്പിക്കും. അന്നേദിവസം 5 മണിക്ക് യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിലുള്ള 144 മണിക്കൂര്‍ അഖണ്ഡ പ്രാര്‍ത്ഥന ആരംഭിക്കും. 7 മണിക്ക് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ നിര്‍വ്വഹിക്കും. തുടര്‍ന്ന് വെരി.റവ.ഡോ. കെ.എല്‍. മാത്യു വൈദ്യന്‍ പ്രസംഗിക്കും.
27-ന് രാവിലെ 7.30 മണിക്ക് ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ വി. കുര്‍ബ്ബാന അര്‍പ്പിക്കും. 9.15 മണിക്ക് മാന്നാര്‍ പഴയ ബോട്ടുജെട്ടി ജംഗ്ഷനില്‍ നിന്ന് ബാലപ്രേഷിത റാലി പരുമലതിരുമേനിയുടെ കബറിങ്കലേക്ക് നടത്തപ്പെടും തുടര്‍ന്ന് 10 മണിക്ക് അഖില മലങ്കര ബാലസമാജം നേതൃസമ്മേളനം ഡോ. ദിവ്യാ എസ്. അയ്യര്‍ ഐ.എ.എസ്. ഉദ്ഘാടനം ചെയ്യും. എം.എസ്. വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തും. 2.30 മണിക്ക് കുടുംബബോധന സെമിനാര്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ഫാ. ഡോ. ഒ. തോമസ് ക്ലാസ് നയിക്കും. 4 മണിക്ക് ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പരയില്‍ മലങ്കരസഭാ ഗുരുരത്നം ഫാ.ഡോ. ടി.ജെ. ജോഷ്വ പ്രഭാഷണം ടത്തും. 7 മണിക്ക് കണ്‍വന്‍ഷന്‍ ഫാ. തോമസ് രാജു സന്ദേശം നല്‍കും.
28-ന് രാവിലെ 6.30 മണിക്ക് മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്തായും 8.30 മണിക്ക് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയും വി. കുര്‍ബ്ബാന അര്‍പ്പിക്കും. 10.30 മണിക്ക് അഖില മലങ്കര ബസ്ക്യാമ്മ സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. നാരീശക്തി പുരസ്കാര ജേതാവ് ഡോ. എം.എസ്. സുനില്‍ മുഖ്യ പ്രഭാഷണം നടത്തും. 2.30 മണിക്ക് യുവജനസംഗമവും പ്രളയദുരിത രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദരവ് സജി ചെറിയാന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഐ.എ.എസ്. മുഖ്യസന്ദേശം നല്‍കും. 4 മണിക്ക് ഗ്രിഗോറിയന്‍ പ്രഭാഷണം ഡോ. എം. കുര്യന്‍ തോമസ് നിര്‍വ്വഹിക്കും. 7 മണിക്ക് കണ്‍വന്‍ഷന്‍ ഫാ. മോഹന്‍ ജോസഫ് പ്രസംഗിക്കും.
29-ന് 7.30 മണിക്ക് ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ കുര്‍ബ്ബാന അര്‍പ്പിക്കും. 10.30 മണിക്ക് വിദ്യാര്‍ത്ഥി സംഗമം ഗുരുവിന്‍ സവിധെ എം.കെ. ഗോപി ഉദ്ഘാടനം ചെയ്യും. ജനാബ് എം.എ. മുഹമ്മദ് ഫൈസി മുഖ്യ സന്ദേശം നല്‍കും. 11-ന് ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് ഡോ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. 2.30-ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിവാഹസഹായ വിതരണം പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി ഉദ്ഘാടനം ചെയ്യും. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ സഹായം വിതരണം ചെയ്യും. 4 മണിക്ക് ഗ്രിഗോറിയന്‍ പ്രഭാഷണം ഫാ.ഡോ. ജേക്കബ് കുര്യന്‍ നിര്‍വ്വഹിക്കും. 7 മണിക്ക് കണ്‍വന്‍ഷന്‍ ഫാ. സജി വര്‍ഗീസ് അമയില്‍ പ്രസംഗിക്കും.
30-ന് 7.30 മണിക്ക് വൈദീക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോണ്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും. 11 മണിക്ക് അഖില മലങ്കര മര്‍ത്തമറിയം സമാജം സമ്മേളനം ഉദ്ഘാടനം ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ നിര്‍വ്വഹിക്കും. പേട്രണ്‍സ് ഡേ സെലിബ്രേഷന്‍, വിദ്യാര്‍ത്ഥി സംഗമം പ്രൊഫ.ഡോ. അലക്സാണ്ടര്‍ കാരയ്ക്കല്‍ മുഖ്യ പ്രഭാഷണം നടത്തും. 4 മണിക്ക് ഗ്രിഗോറിയന്‍ പ്രഭാഷണം അലക്സ് തെക്കന്‍നാട്ടില്‍ നിര്‍വ്വഹിക്കും. 7 മണിക്ക് കണ്‍വന്‍ഷന്‍ ഫാ.ഡോ. റെജി മാത്യു പ്രസംഗിക്കും.
31-ന് 7.30 മണിക്ക് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ വി. കുര്‍ബ്ബാന അര്‍പ്പിക്കും. 10 മണിക്ക് പരിസ്ഥിതി സമ്മേളനം ഡോ. ജോസഫ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. 2.30 മണിക്ക് കരുണയുടെ കൈത്തിരി – വിധവാ പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനവും മലങ്കരസഭാ സാഹിതീ സരണി ഉദ്ഘാടനവും പുസ്തകപ്രകാശനവും പരിശുദ്ധ കാതോലിക്കാ ബാവാതിരുമേനി നിര്‍വ്വഹിക്കും. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ സഹായം വിതരണം ചെയ്യും. 4 മണിക്ക് ഫാ.ഡോ. കെ.എം. ജോര്‍ജ് ഗ്രിഗോറിയന്‍ പ്രഭാഷണം നടത്തും. 7 മണിക്ക് കണ്‍വന്‍ഷന്‍ ഫാ. സോളു കോശി രാജു പ്രസംഗിക്കും.
നവംബര്‍ 1-ന് 7.30 മണിക്ക് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ വി. കുര്‍ബ്ബാന അര്‍പ്പിക്കും. 10.30 മണിക്ക് സന്യാസ സമൂഹം സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി ഉദ്ഘാടനം ചെയ്യും. ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി മുഖ്യ പ്രഭാഷണം നടത്തും. 2.30 മണിക്ക് തീര്‍ത്ഥാടക സമാപന സമ്മേളനത്തില്‍ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സാബു തോമസ് മുഖ്യ പ്രഭാഷണം നടത്തും. 5 മണിക്ക് അഖണ്ഡപ്രാര്‍ത്ഥന സമാപനം. 6 മണിക്ക് പെരുന്നാള്‍ സന്ധ്യാനമസ്ക്കാരം തുടര്‍ന്ന് 7 മണിക്ക് പ്രസംഗം ഡോ. ജോസഫ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ. 8 മണിക്ക് ശ്ലൈഹിക വാഴ്വ്, 8.15 മണിക്ക് റാസ, 9.30 മണിക്ക് ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, 10.30 മണിക്ക് സംഗീതാര്‍ച്ചന.
പെരുന്നാള്‍ ദിവസമായ നവംബര്‍ 2-ന് 8.30 മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവാതിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാന. 10.30-ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, 11-ന് ശ്ലൈഹിക വാഴ്വ്, 11.30-ന് ശ്രാദ്ധസദ്യ, 12-ന് എം.ജി.ഓ.സി.എസ്.എം. സംഗമം പരിശുദധ കാതോലിക്കാ ബാവാതിരുമേനി ഉദ്ഘാടനം ചെയ്യും. ഡോ. ജോണ്‍ വര്‍ഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തും. 2-ന് റാസ, 3 മണിക്ക് നടക്കുന്ന കൊടിയിറക്കോടെ പെരുന്നാള്‍ സമാപിക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുറിയാക്കോസ് എന്നിവര്‍ അറിയിച്ചു.
പെരുന്നാള്‍ ആഘോഷങ്ങള്‍ പൂര്‍ണ്ണമായും പരിസ്ഥിതി സൗഹാര്‍ദ്ധമായിരിക്കും. പരുമല സെമിനാരിയും പരിസരവും പൂര്‍ണ്ണമായും പ്ലാസ്റ്റിക് വിമുക്തമായിരിക്കും. പാതയോരങ്ങളിലും മറ്റും ഭക്ഷണപൊതികള്‍ ഉപേക്ഷിക്കരുതെന്നും മാലിന്യങ്ങള്‍ നിക്ഷേപിക്കുവാന്‍ മാലിന്യബോക്സുകള്‍ പാതയോരങ്ങളില്‍ സ്ഥാപിക്കുമെന്നും അതില്‍മാത്രമേ തീര്‍ത്ഥാടകള്‍ ഭക്ഷണപൊതികളും മറ്റും നിക്ഷേപിക്കാവു എന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
പരുമല സെമിനാരി കൗണ്‍സില്‍ അംഗങ്ങളായ എം.എം. കുരുവിള അരികുപുറം, പി.എ. ജേക്കബ്, ജി. ഉമ്മന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.