മണ്ണിൽ പൊന്നുവിളയിക്കാൻ യുവജനതയുടെ ശ്രമദാനം. ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥനം 2018 ഒക്ടോബര് 7 ന് ഒരുക്കിയ ‘മണ്ണും പഠനവും,’ എന്ന പഠനയാത്ര എല്ലാ വിഭാഗത്തിൽ പെട്ട ആളുകളുടെ സാന്നിധ്യം കൊണ്ടേ ശ്രെദ്ധആകർഷിച്ചു. ഡൽഹി ഡിയോസിസിന്റെ സാമൂഹിക പദ്ധതിയായ ശാന്തിഗ്രാമിൽ ആണ് കൊച്ചുകുട്ടികൾ മുതൽ 60 വയസ് ഉള്ള മുതിർന്നവർ വരെ വളരെ നാളുകൾക്കു ശേഷം മണ്ണിലേക്ക് ഇറങ്ങിയത്. ശാന്തിഗ്രാമിൽ ഹോസ് ഖാസ് കത്തീഡ്രൽ യുവജനപ്രസ്ഥനം ഒരു മീൻകുളം നിർമിക്കാൻ പദ്ധതിക്കും തുടക്കം കുറിച്ചു. ശാന്തി ഗ്രാമിലെ സ്കൂളിലേക്കുള്ള ലൈബ്രറിക്ക് വേണ്ടിയുള്ള എല്ലാ സഹായ സഹകരണവും നൽകും. കത്തീഡ്രൽ വികാരി ഫാ . അജു എബ്രഹാം, ശാന്തി ഗ്രാം മാനേജർ ഫാ. ജിജോ പുതുപ്പള്ളി എന്നിവർ നേതൃത്യം നൽകി