തമ്പി കണ്ണന്താനം അന്തരിച്ചു.

പ്രശസ്ത സംവിധായകൻ തമ്പി കണ്ണന്താനം അന്തരിച്ചു. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്.

സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനായികരുന്നു തമ്പി കണ്ണന്താനം.

രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കൻമാർ, ഇന്ദ്രജാലം, നാടോടി, ചുക്കാൻ, മാന്ത്രികം, മാസ്മരം തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചു. 1986 ൽ പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന ചിത്രമാണ് മോഹൻലാലിനെ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർത്തിയത്. മലയാള സിനിമാ ചരിത്രത്തിലെ തന്നെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നാണ് രാജാവിന്റെ മകൻ.

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ കണ്ണന്താനത്തു കുടുംബത്തിൽ ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ പുത്രനായി 1953 ഡിസംബർ 11നു് ജനനം. കോട്ടയം എം സി സെമിനാരി ഹയർ സെക്കന്ററി സ്ക്കൂളിലും സെന്റ് ഡോമനിക് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഭാര്യ കുഞ്ഞുമോൾ, മക്കൾ ഐശ്വര്യ, ഐഞ്ചൽ.