വിവാഹ സഹായ ഒന്നാം ഘട്ടവിതരണം ഒക്ടോബര്‍ 29-ന് പരുമലയില്‍

മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരിശുദ്ധ പരുമലതിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, തെരഞ്ഞെടുക്കപ്പെട്ട നാനാജാതി മതസ്ഥരായ 50 പേര്‍ക്ക് വിവാഹ ധനസഹായം നല്‍കുന്നതിന് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ വച്ച് വിവാഹ സഹായനിധി പ്രസിഡന്‍റ് അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനിച്ചു. വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, കണ്‍വീനര്‍ ഏബ്രഹാം മാത്യു വീരപ്പള്ളില്‍, സമിതി അംഗങ്ങളായ ഫാ. ജോസഫ് സാമുവേല്‍, ഫാ. കുര്യന്‍ ഉതുപ്പ്, ഫാ. മോന്‍സി ജേക്കബ്, ഫാ. ജേക്കബ് എന്‍.പി., ജിജു പി. വര്‍ഗീസ്, ജോണ്‍ സി. ഡാനിയേല്‍, ഷാജന്‍ ഫിലിപ്പ്, സജി കെ. എന്നിവര്‍ പങ്കെടുത്തു.

വിവാഹസഹായനിധിയുടെ ഒന്നാംഘട്ട വിതരണം 2018 ഒക്ടോബര്‍ മാസം 29-ാം തീയതി തിങ്കളാഴ്ച പകല്‍ 10-ന് പരുമല സെമിനായില്‍ വിതരണം ചെയ്യുന്നതാണെന്ന് കണ്‍വീനര്‍ ശ്രീ. ഏബ്രഹാം മാത്യു വീരപ്പള്ളില്‍ അറിയിച്ചു.