ഫാ. ജോൺസ് കുമ്പുക്കാട്ട് നിര്യാതനായി

മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനത്തിൽ ശുശ്രൂഷിക്കുന്ന ചളിക്കൽപ്പൊട്ടി ഇടവക വികാരി ഫാ. ജോൺസ് കുമ്പുക്കാട്ട് കർത്താവിൽ നിദ്ര പ്രാപിച്ചു. പത്തനംതിട്ട കുമ്പഴ സെന്റ്. മേരിസ് ഇടവക അംഗം ആണ്. തുമ്പമൺ ഭദ്രാസനത്തിലും ശുശ്രുഷിച്ചിട്ടുണ്ട്.

ബഹു: ജോൺസ് കുമ്പുക്കാട്ടച്ചന്റെ കബറടക്ക ശുശ്രൂഷ ക്രമീകരണങ്ങൾ:

ഭൗതീക ശരീരം നാളെ വിശുദ്ധ കുർബാനക്ക് ശേഷം ചള്ളിക്കപ്പൊട്ടി St.Thomas Orthodox പള്ളിയിലേക്ക് കൊണ്ടുവരും അവിടുത്തെ ശുശ്രൂഷകൾക്ക് മലമ്പാർ ഭദ്രാസന സഹായ മെത്രാപ്പോലീത്ത Mathew Mar Theodosius തിരുമേനി മുഖ്യകാർമികത്വം വഹിക്കും.

1:30 അച്ചന്റെ ഭൗതിക ശരീരം അച്ചന്റെ ഭവനത്തിലേക്ക് കൊണ്ടുവരുകയും 4:30 വരെ പൊതുദർശനം വെക്കുകയും ചെയും.

4:30 St. Stephens Orthodox പള്ളിയിലേക്ക് കൊണ്ടുവരും സന്ധ്യാ നമസ്ക്കാരവും തുടർന്നുള്ള ശവസംസ്ക്കാര ശുശ്രൂഷയും നടത്തും.

8:00 അച്ചന്റെ ഭൗതിക ശരീരം അച്ചന്റെ സ്വദേശമായ കുമ്പഴയിലേക്ക് കൊണ്ടു പോക്കുകയും ചെയ്യും…