ചെറിയാൻ പോളച്ചിറയ്ക്കൽ തിരുവല്ല നഗരസഭ ചെയർമാന്‍

തിരുവല്ല നഗരസഭ ചെയർമാനായി ചെറിയാൻ പോളച്ചിറയ്ക്കൽ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. മലങ്കര ഓർത്തഡോക്സ് സഭയിലെ നിരണം ഭദ്രാസനത്തിൽപ്പെട്ട പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകാംഗവും, സഭയുടെ മുൻ മാനേജിംഗ് കമ്മറ്റിയംഗവുമാണ് അദ്ദേഹം.

രണ്ടര പതിറ്റാണ്ടുക്കാലമായി നഗരസഭ കൗൺസിലറായ ഇദ്ദേഹം മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗവും, കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്.