പരുമലയില്‍ പൊതുജനങ്ങള്‍ക്കായി Atmospheric Water Generators

Atmospheric Water Generator (AWG) Inauguration – Parumala Seminary

Atmospheric Water Generator (AWG) Inauguration @ Parumala Seminary

Gepostet von GregorianTV am Mittwoch, 12. September 2018

പരുമല: ജലപ്രളയം ഉണ്ടായ മേഖലയില്‍ കുടിവെള്ളം മലീമസമായതിനാല്‍ കുടിവെള്ളത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകള്‍ക്ക് ശാശ്വത പരിഹാരമായി പരുമലയില്‍ അറ്റ്മോസ്സ്ഫിയറിക്ക് വാട്ടര്‍ ജനറേറ്റര്‍ പൊതുജനങ്ങള്‍ക്കായി തുറന്നു. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് കോഡിനേറ്റര്‍ കെ. വി. മത്തായികുട്ടി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അന്തരീക്ഷത്തില്‍ നിന്ന് സ്വയം ഹൈഡ്രജനും, ഓക്സിജനും സ്വികരിച്ചു (ഹ്യൂമിഡിഫിക്കേഷന്‍ വഴി) ശുദ്ധികരിച്ചു വെള്ളമാക്കി മിനറല്‍ കനഡന്‍റോട് കൂടി ക്രമികരിക്കുന്ന ഇസ്രായേല്‍ നിര്‍മ്മിത സിസ്റ്റം ആണ് പരുമല സെമിനാരിയില്‍ പുതിയതായി സ്ഥാപിച്ചിരിക്കുന്നത്. ടാറ്റ ട്രെസ്റ്റ്, കോസ്മിക് കമ്യുണിറ്റി സെന്‍റര്‍ കൊട്ടാരക്കര, പരുമല സെമിനാരി എന്നിവര്‍ സംയുക്തമായിട്ടാണ് ഈ പദ്ധതി പരുമലയില്‍ നടപ്പാക്കുന്നത്. പരുമല സെമിനാരി മാനേജര്‍ റവ ഫാ എം.സി കുര്യാക്കോസ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.