ദേവലോകം: ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസ്യോസ് കാലം ചെയ്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് 24-ന് ഭദ്രാസന ഭരണം മലങ്കര മെത്രാപ്പോലീത്തായായ പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ഏറ്റെടുത്തു. തോമസ് മാര്‍ അത്താനാസ്യോസിന്‍റെ കബറടക്കസമയത്ത് ഭദ്രാസന ഭരണം ഏറ്റെടുത്തുകൊണ്ടുള്ള കല്പന ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് വായിച്ചു.
മലങ്കര മെത്രാപ്പോലീത്തായെ ഭദ്രാസന ഭരണത്തില്‍ സഹായിക്കാന്‍ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസിനെ അസിസ്റ്റന്‍റ് മെത്രാപ്പോലീത്തായായി നിയമിച്ചു.