തനിച്ചു യാത്രചെയ്യാൻ ഇഷ്ടപ്പെട്ടു…

ചെങ്ങന്നൂർ: യാത്രകൾ ഏറെ ഇഷ്ടപ്പെട്ടിരുന്നയാളാണ് തോമസ് മാർ അത്താനാസിയോസ്് മെത്രാപ്പോലീത്ത. സഹായികളൊന്നും ഇല്ലാതെ ഒറ്റയ്ക്കുള്ള സഞ്ചാരമായിരുന്നു താത്‌പര്യമെന്ന് ഓർത്തഡോക്‌സ് സഭ വൈദികസംഘം സെക്രട്ടറി ഫാ. തോമസ് വർഗീസ് അമയിൽ പറഞ്ഞു.

30 വർഷമായി രണ്ടുമാസത്തിൽ ഒരിക്കലെങ്കിലും ഗുജറാത്തിൽ പോകും. ബറോഡയിൽ അദ്ദേഹം സ്ഥാപിച്ച വിദ്യാലയങ്ങൾ സന്ദർശിക്കുകയാണ് ലക്ഷ്യം. യാത്രയ്ക്ക് വിമാനവും തീവണ്ടിയും സൗകര്യം പോലെ ഉപയോഗിക്കാറുണ്ട്. ഓഗസ്റ്റ് ഒന്നിന് വിമാനമാർഗം ബറോഡയിൽപോയ അദ്ദേഹം ആറിന് സിനഡിൽ പങ്കെടുക്കാൻ തിരിച്ചുവന്നു. വീണ്ടും എട്ടിന് തിരിച്ചുപോയ അദ്ദേഹം 17-ന് തിരിച്ചുള്ള വിമാനടിക്കറ്റും ബുക്ക് ചെയ്തിരുന്നു. പ്രളയം കാരണമാണ് യാത്ര റദ്ദാക്കി തീവണ്ടിമാർഗം സ്വീകരിച്ചത്. പതിവുപോലെ സഹായികളൊന്നും തന്നെ ഒപ്പമില്ലായിരുന്നു.

Source