സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ അടിയന്തര യോഗം ചേരും

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ഭവനരഹിതരായവര്‍ക്കുളള പുനര്‍നിര്‍മ്മാണ സഹായപദ്ധതിയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ ഒരു അടിയന്തരയോഗം ആഗസ്റ്റ് 24 വെളളിയാഴ്ച്ച രാവിലെ 10.30 ന് കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേരുന്നതാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അറിയിച്ചു.