ദുരിതാശ്വാസത്തിന് സഭാംഗങ്ങൾ മുന്നിട്ടിറങ്ങണം: ഓർത്തഡോക്സ് സിനഡ്

കോട്ടയം ∙ പേമാരിയും പ്രളയവും ഉരുൾപൊട്ടലും മൂലം ദുരിതക്കെടുതിയിലായവർക്കു സഹായവും ആശ്വാസവും എത്തിക്കാൻ സഭാംഗങ്ങൾ മുന്നിട്ടിറങ്ങണമെന്നു മലങ്കര ഓർത്തഡോക്സ് സഭാ എപ്പിസ്‌കോപ്പൽ സുന്നഹദോസ് ആഹ്വാനം ചെയ്‌തു.

ദുരന്തബാധിത പ്രദേശങ്ങളിലുള്ള ഇടവകകളും ഭദ്രാസനങ്ങളും ആത്മീയ പ്രസ്ഥാനങ്ങളും ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നിർദേശിച്ചു.