ബഥനി കല കുവൈറ്റ് ഗ്രാമം : തറക്കല്ലിടീൽ നിർവഹിച്ചു

റാന്നി: പെരുനാട് ബഥനി ആശ്രമം ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഭവനരഹിതരായ 10 കുടുംബങ്ങൾക്ക് വീട് വച്ച് നൽകുന്നതിനായി 1 ഏക്കർ സ്ഥലം ബഥനി ആശ്രമം സൗജന്യമായി നൽകി. ഈ സ്ഥലത്ത് കല കുവൈറ്റ് (കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ) ആണ് 10 വീടുകൾക്കുള്ള സാമ്പത്തീക സഹായം നൽകുന്നത്. ബഥനി കല കുവൈറ്റ് എന്ന പേരിൽ ഈ ഗ്രാമം അറിയപ്പെടും