വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വിശ്വാസികൾ സഹകരിക്കണം: പ. കാതോലിക്കാ ബാവാ

വെള്ളപൊക്കം, ഉരുൾപൊട്ടൽ, തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽപ്പെട്ടവർക്ക് വേണ്ട സഹായം എത്തിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിൽ സഭാ വിശ്വാസികൾ സഹകരിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ…

ആശുപത്രിയിൽ ആയിരിക്കുന്നവർക്കും ദുരിതാശ്വാസ കേന്ദ്രത്തിൽ അഭയം തേടിയിരിക്കുന്നവർക്കും ആശ്വാസം നൽകുന്നതിന് വേണ്ടത് അതാത് സ്ഥലത്ത് ചെയ്യണം. പ്രശ്ന ബാധിത പ്രദേശങ്ങളിലെ ഭദ്രാസനങ്ങളും ഇടവകകളും ആദ്ധ്യാത്മീയ സംഘടനകളും ഈ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും പരി. കാതോലിക്കാ ബാവാ തിരുമനസ്സ് കൊണ്ട് കല്പിച്ചു