സ്ഥാനാരോഹണ ശുശ്രൂഷയിൽ പ്രാർത്ഥനാ നിർഭരരായി വിശ്വാസികൾ

ചെങ്ങന്നൂർ: ഓർത്തഡോക്‌സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിലെ നാല് വൈദികർക്ക് നല്കിയ കോർ എപ്പിസ്ക്കോപ്പാ സ്ഥാനാരോഹണ ശുശ്രൂഷയിൽ ആയിരക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനാനിർഭരരായി പങ്കുചേർന്നു.സ്ഥാനാരോഹിതരായ വൈദികർ സ്ഥാനത്തിന് യോഗ്യർ എന്നർത്ഥമുള്ള ‘ഓക്സിയോസ്’എന്ന് വിശ്വാസികൾ ഉറക്കെ പ്രഖ്യാപിച്ചു. രാവിലെ ബഥേൽ അരമനയിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷകൾക്ക് അഭി. തോമസ് മാർ അത്താനാസിയോസ്, ഡോ.മാത്യൂസ് മാർ തീമോത്തിയോസ് എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ഡോ.യാക്കോബ് മാർ ഐറേനിയോസ്, യൂഹാനോൻ മാർ പോളിക്കർപ്പോസ്, ഡോ.ഏബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ. ജോഷ്വാ മാർ നിക്കോദിമോസ് എന്നീ മെത്രാപ്പൊലീത്താമാർ സഹകാർമ്മികരായിരുന്നു. സഭയിലെ നിരവധി കോർ എപ്പിസ്കോപ്പാമാർ,റമ്പാൻമാർ,വൈദികർ, കന്യാസ്ത്രീകൾ, വിശ്വാസി സമൂഹം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് നടന്ന അനുമോദന യോഗത്തിൽ ഭദ്രാസന സെക്രട്ടറി ഫാ.മാത്യു ഏബ്രഹാം കാരയ്ക്കൽ,സജി ചെറിയാൻ എം.എൽ.എ, പത്മശ്രീ.ഡോ. കുര്യൻ ജോൺ മേളാംപറമ്പിൽ, ഫാ.രാജൻ വർഗ്ഗീസ്,    ഫാ. വർഗീസ് മാത്യു ,    ഫാ. വിൽസൺ ശങ്കരത്തിൽ,ഫാ.എബി ഫിലിപ്പ് വർഗീസ്, ഫാ.ബിനു തോമസ്, ഫാ.വി.എം.മാത്യു, മുൻ എം. പി. തോമസ് കുതിരവട്ടം എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.