മലങ്കരസഭാചരിത്ര രചനാ മത്സരം (1871)

57. മേല്‍ 48 മത് ലക്കത്തില്‍ പറയുന്നപോലെ സെമിനാരി വക പണം കൊടുത്തു ദോഷപ്പെടുത്തിയതു കൂടാതെ സുറിയാനിക്കാരുടെ സംഗതികളെക്കുറിച്ചു പ്രകരണം എഴുതി കൊടുക്കുന്നവര്‍ക്കു 250 രൂപ ഇനാം കൊടുക്കാമെന്നു റസിഡണ്ട് സായ്പ് പ്രസിദ്ധപ്പെടുത്തുകയും അതിന്‍റെ പരിശോധനക്കാരായിട്ടു കേരളവര്‍മ്മ കോയിതമ്പുരാനെയും പാലക്കുന്നനെയും ഹെന്‍റി ബേക്കര്‍ സായ്പിനെയും നിയമിക്കുകയും ചെയ്തു. പരിശോധനക്കാരില്‍ പാലക്കുന്നനും ബേക്കറും സത്യവിരോധികള്‍ ആകകൊണ്ടു സുറിയാനിക്കാരില്‍ ഒരുത്തനും എഴുതിയില്ല. ഇംഗ്ലീഷുകാരോടു ചേര്‍ന്ന ചില ആളുകള്‍ മാത്രം എഴുതി. അവരുടെ പേര്: ഇട്ടിയവിര ഈപ്പന്‍ നാട്ടു പാദ്രി, ജോര്‍ജ് കുര്യന്‍ നാട്ടുപാദ്രി, കുരുവിള കുരുവിള നാട്ടുപാദ്രി, മൊട്ടുരെത്തു യൗസേപ്പ് കത്തനാര്‍. വേറെ രണ്ടു പേരും. ഇട്ടിയവിര ഈപ്പന്‍ പാദ്രി അധികമായിട്ടു ഇംഗ്ലീഷുകാരെയും പാലക്കുന്നനെയും അയാളുടെ കാരണവന്‍ മുതല്‍ പേരെയും അധികം സ്തുതിച്ചു പറഞ്ഞതിനാല്‍ അയാള്‍ക്കു 150 രൂപായും സ്തുതി കുറവുള്ള കുര്യന്‍ പാദ്രിക്കും കുരുവിള പാദ്രിക്കും യൗസേപ്പ് …………. അതില്‍ ഈപ്പന്‍ പാദ്രിയുടെ പ്രകരണം 1871-ല്‍ കോട്ടയത്ത് ചര്‍ച്ച് മിഷന്‍ അച്ചുകൂടത്തില്‍ അച്ചടിക്കയും ചെയ്തു. ആ പുസ്തകം നേരിനടുത്തതല്ല. അത് തെറ്റായിട്ടുള്ളതും ആകുന്നു. മക്കാളി സായ്പ് മുതലെ സുറിയാനിക്കാരെ തട്ടിഎടുപ്പാന്‍ ഉന്നിയിരിക്കുന്നുയെന്ന് ഈ പുസ്തകം ഒന്നാമതു ഉണ്ട്. എന്തിന് ഇംഗ്ലീഷുകാര്‍ പോര്‍ത്തുഗീസുകാരെ നാം പറയുന്നു. പോര്‍ത്തുഗീസുകാര്‍ സുറിയാനിക്കാ……… എങ്കില്‍ ഇംഗ്ലീഷുകാര്‍ അതിലധികം.

59 മത്. മേല്‍ 57 മത് ലക്കത്തില്‍ പറയുന്നപ്രകാരമുള്ളതില്‍ കുര്യന്‍ പാതിരിയുടെ പ്രകരണം 1872-ല്‍ കോട്ടയത്തു ചര്‍ച്ച് മിഷന്‍ അച്ചുകൂടത്തില്‍ അച്ചടിക്കുകയും ചെയ്തു. ആ …………

60. കുരുവിള കുരുവിള പാദ്രിയുടെ പ്രകരണം 1872-ല്‍ കൊച്ചിയില്‍ വെസ്റ്റേണ്‍ സ്റ്റാര്‍ എന്ന അച്ചുകൂടത്തില്‍ അച്ചടിപ്പിച്ചിരിക്കുന്നു. അതും സത്യത്തോടു മറുത്തുള്ളതു തന്നെ. ഇന്നു കണ്ടും കേട്ടും നല്ലതിന്മണ്ണം എല്ലാവരും അറിഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കൂടെയും നേരുകേടായിട്ടു എഴുതിയിരിക്കുന്നു. ഈ കാലത്ത് ഉയര്‍ന്നു നില്‍ക്കുന്ന മിഷന്‍കാരെയും പാലക്കുന്നനെയും സ്തുതിച്ച് അത്രെ പ്രകരണങ്ങളില്‍ ഒക്കെയും കാണിച്ചിരിക്കുന്നത്.

ead2.googlesyndication.com/pagead/show_ads.js'>

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

1872 – മലയാളത്തുള്ള സുറിയാനി സഭയെയും സമൂഹത്തെയും കുറിച്ചുള്ള ഒരു പ്രകരണം – റെവറണ്ട ജി. കുരിയൻ