മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു സ്വീകരണം നല്‍കി

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടന്ന് വരുന്ന ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂളിന്റെ (ഒ. വി. ബി. എസ്സ് 2018) സമാപന ദിനത്തിന്‌ മുഖ്യ അഥിതിയായി എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബോംബേ ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായെ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, ഒമാന്‍ സൊഹാര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി വികാരി റവ. ഫാദര്‍ മാത്യൂ ചെറിയാ​‍ന്‍, ഇടവകയുടെയും സണ്ടേസ്കൂളിന്റെയും ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന്‍ സ്വീകരിക്കുന്നു. ഒ. വി. ബി. എസ്സ് 2018 സമാപന ദിനം ബഹറിന്‍ ഇന്ത്യന്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് ജൂണ്‍ 29 വെള്ളിയാഴ്ച്ച വൈകിട്ട് 3.30 മുതല്‍ സമാപന ഘോഷയാത്രയോട് കൂടി ആരംഭിക്കും. തുടര്‍ന്ന്‍ പൊതു സമ്മേളനവും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.