ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവക പെരുന്നാൾ

ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർതൊമാശ്ലീഹായുടെ ദുഖറോനോയും അനുസ്‌മരണ പ്രഭാഷണവും ജൂലൈ 6,7,8 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു.
മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.സഖറിയാസ്  മാർ അപ്രേമിന്റെ പ്രധാന കാർമ്മികത്വത്തിലും ‌ വന്ദ്യ ജോൺ ഡാനിയേൽ കോർ എപ്പിസ്‌കോപ്പ, വന്ദ്യ ജേക്കബ് ജോൺസ് കോർ എപ്പിസ്‌കോപ്പ എന്നിവരുടെ സഹകാർമ്മികത്വത്തിലും
പെരുന്നാൾ ശുശ്രൂഷകൾ  നടക്കും. ഇടവകാഗമായ വന്ദ്യ കുര്യൻ തൊട്ടുപുറം കോർ എപ്പിസ്‌കോപ്പ, ചിക്കാഗോയിലുള്ള സഹോദരീ ഇടവകകളിലെ  വൈദീകരായ  ഫാ. ഡാനിയേൽ ജോർജ്ജ്, ഫാ.എബി ചാക്കോ, ഫാ റ്റെജി എബ്രഹാം  തുടങ്ങിയവർ പെരുന്നാൾ ശുശ്രൂഷകൾക്ക് സഹകാർമികത്വം വഹിക്കും. 2018 – ലെ പെരുന്നാൾ ആഘോഷങ്ങൾ ജൂലൈ മാസം ഒന്നാം തീയതി ഞായറാഴ്ച വി.കുർബാനക്ക് ശേഷം ഇടവക വികാരി ഫാ.ഹാം ജോസഫ്‌, ഡീക്കൻ ജോർജ് പൂവത്തൂർ എന്നിവർ ചേർന്ന് കൊടിയേറ്റുന്നതോടു കൂടി പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും.
ജൂലൈ 6 തീയതി വെള്ളിയാഴ്ച വൈകിട്ട് ആറര മണിക്ക് സന്ധ്യാ നമസ്കാരവും, തുടർന്ന് വചന ശൂശ്രൂഷയും നടക്കും. 7 -ശനിയാഴ്ച 2 മണി മുതൽ 6 മണിവരെ ചിക്കാഗോ ഏരിയ ഫാമിലി കോൺഫറൻസ് സംഘടിപ്പിച്ചിട്ടുണ്ട്‌.
ശനിയാഴ്ച 6.00 നു സന്ധ്യാ നമസ്കാരം, പ്രസംഗം, പ്രദിക്ഷണം, ധൂപപ്രാർത്ഥന, പെരുന്നാൾ സദ്യ  എന്നിവ നടക്കും. എട്ടാം തീയതി ഞായറാഴ്ച രാവിലെ 8.30 നു പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, റാസ,ശ്ലൈകീക വാഴ്വ്, നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാൾ ആഘോഷങ്ങൾ സമാപിക്കും. 2 മണിക്ക് ആധ്യാത്മിക സംഘടനകളുടെ സംയുക്ത സമ്മേളനം നടക്കും. അഹമ്മദാബാദ് ഭദ്രാസനാധിപനും കുന്നംകുളം ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ യൂലിയോസ്‌ പെരുന്നാൾ സമാപന ശുശ്രൂഷകളിൽ പങ്കെടുക്കും.
മാർ തോമാശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ് മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. മാര്‍ത്തോമശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും, ആ പരിശുദ്ധ പിതാവിന്റെ മധ്യസ്ഥം തേടുവാനും, പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുകൊള്ളുവാനും ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ഹാം ജോസഫ്, ട്രസ്റിമാരായ  പി. എം ഗബ്രിയേൽ, ഗോഡ്‌വിൻ സാമുവേൽ, സെക്രട്ടറി ബ്ലസ്സി വർഗീസ്  എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
ഫാ.ഹാം ജോസഫ് (വികാരി) ‭(708) 856-7490‬
പി. എം ഗബ്രിയേൽ (ട്രസ്റ്റീ) 773-577-4815
ഗോഡ്‌വിൻ സാമുവേൽ (ട്രസ്റ്റീ) 773-552-7340
ബ്ലസ്സി വർഗീസ് (സെക്രട്ടറി) 773-677-1578