നിലയ്ക്കല്‍ ഭദ്രാസന വൈദിക യോഗം

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന വൈദിക യോഗം ജൂണ്‍ 27-ന് ബുധനാഴ്ച രാവിലെ 9.30 മുതല്‍ കീക്കൊഴൂര്‍ സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് പളളിയില്‍ വച്ച് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടും. സഭാ ഗുരുരത്നം റവ.ഫാ.ഡോ.റ്റി.ജെ.ജോഷ്വാ ക്ലാസ്സ് എടുക്കും.