ശോഭന ജോര്‍ജ് ഖാദി ബോര്‍ഡ് ഉപാധ്യക്ഷ

ശോഭന ജോര്‍ജിന് ഖാദി ബര്‍ഡ് ഉപാധ്യക്ഷ സ്ഥാനം നല്‍കാന്‍ കഴിഞ്ഞ ദിവസം സിപിഎം നേതൃത്വം തീരുമാനിച്ചതിനു പിന്നാലെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.വി. ബാലകൃഷ്ണന്‍ രാജിവച്ചു.

syndication.com/pagead/show_ads.js'>

ബാലകൃഷ്ണന്‍ രാജിവച്ച ഒഴിവില്‍ ശോഭന ജോര്‍ജിനെ നിയമിക്കാനാണു സിപിഎം തീരുമാനം. കോണ്‍ഗ്രസ് നേതാവായിരുന്ന ശോഭന ജോര്‍ജ് മൂന്നു ടേമുകളിലായി 1991 മുതല്‍ 2006 വരെ ചെങ്ങന്നൂരില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ വിമതസ്ഥാനാര്‍ഥിയായി രംഗത്തെത്തിയ ശോഭന കഴിഞ്ഞ ഉപതിര‍ഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു