ദിവ്യചരിതം (പ. പരുമല തിരുമേനിയുടെ ജീവചരിത്രം) പ്രകാശനം ചെയ്തു

പുസ്തക പ്രകാശനം
മുളന്തുരുത്തി – ഡോ. ഏലിയാസ് ജിമ്മി ചാത്തുരുത്തി രചിച്ച പരിശുദ്ധ പരുമല തിരുമേനിയുടെ ദിവ്യചരിതം എന്ന കൃതിയുടെ പ്രകാശനം മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പബ്ലിക്കേഷന്‍സ് പ്രസിഡന്റ് ഡോ. മാത്യൂസ് മാര്‍ തീമോത്തിയോ#ോസ് മെത്രാപ്പോലീത്താ നിര്‍വഹിച്ചു.
വെട്ടിക്കല്‍ ദയറായില്‍ നടന്ന ചടങ്ങില്‍ ഡോ. മാര്‍ തീമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ഡോ. പോള്‍ മണലില്‍, ഡോ. എം. കുര്യന്‍ തോമസ്, ഡോ. ഏലിയാസ് ജിമ്മി ചാത്തുരുത്തി, പ്രൊഫ. മാത്യു പ്രാല്‍ ഫാ. വിനോദ് ജോണ്‍ ആറാട്ടുപുഴ എന്നിവര്‍ പ്രസംഗിച്ചു. പ. പരുമല തിരുമേനി ചാത്തുരുത്തില്‍ തറവാട്ടിലേയ്ക്കയച്ച കത്തുകളെ അവലംബിച്ചാണ് ഈ കൃതി തയാറാക്കിയത്. ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ പുസ്തകം ഏറ്റുവാങ്ങി.
നേരത്തെ  ഡോ. ഏലിയാസ് ജിമ്മി ചാത്തുരുത്തി തയാറാക്കിയ പ. പരുമല തിരുമേനിയുടെ കത്തുകളുടെ സമാഹാരം പ. പരുമല തിരുമേനി – ഒരു വിശുദ്ധന്റെ ജിവിതവും സന്ദേശവും എന്ന പേരില്‍ ഡി. സി. ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു.
പ. പരുമല തിരുമേനിയുടെ കത്തുകള്‍ പ്രസിദ്ധീകരിക്കുന്നതിനു ഡോ. ഏലിയാസ് ജിമ്മി ചാത്തുരുത്തി നടത്തുന്ന പ്രയത്‌നങ്ങളോടുള്ള മലങ്കര സഭയുടെ ആദരസൂചകമായി ഡോ. മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ അദ്ദേഹത്തെ പൊന്നാട ആണിയിച്ചു.
എം.ഒ.സി. പബ്ലിക്കേഷന്‍സ് ആണ് പരുമല തിരുമേനിയുടെ ദിവ്യചരിതം പ്രസിദ്ധീകരിച്ചത്. പേജുകള്‍ 190. വില 100 രൂപ