മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ യോഗം ഇന്ന് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേരും. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഉള്ള സുന്നഹദോസ് സമ്മേളനം ആണ് ഇന്ന് നടക്കുന്നത്. ഇടുക്കി ഭദ്രാസന നേതൃത്വവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിനാണ് അടിയന്തിര സുന്നഹദോസ് ചേരുന്നത്.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ പ. പാത്രിയര്‍ക്കീസ് ബാവായുടെ കത്തിനെക്കുറിച്ച് സുന്നഹദോസ് ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.