ദുബായ്: പരിശുദ്ധ പെന്തെക്കോസ്ത് പെരുന്നാളിനോടനുബന്ധിച്ച് ദുബായ് യുവജന പ്രസ്ഥാനം മെയ് 17 വ്യാഴം വൈകുന്നേരം 6.30 മുതൽ സെൻറ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ വച്ച് കാത്തിരുപ്പ് ധ്യാനം ക്രമീകരിച്ചിരിക്കുന്നു.
റവ.ഫാ. റോയ് എം ജോയ് ധ്യാന പ്രസംഗവും റവ.ഫാ.സജു തോമസ് ഗ്രിഗോറിയൻ പ്രയാറും നയിക്കും. ദുബായ് ഓ.സി.വൈ.എമിൻറെ സംഗീതകലാ വിഭാഗം ധ്വനി ഗാനശുശ്രുഷ നിർവഹിക്കും.
പരിശുദ്ധ ശ്ലീഹന്മാരുടെ കാത്തിരുപ്പിനെ അനുസ്മരിക്കുന്ന നാളുകളിൽ വിശ്വാസികൾക്ക് പുതുജീവൻ നൽകുവാൻ തക്കവണം കാത്തിരുപ്പ് ധ്യാനത്തിനു ഇടയാവട്ടെ.
രജിസ്റ്റർ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക:
https://goo.gl/forms/