നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ലിയുടെ വാര്‍ഷികയോഗം മെയ് 19-ന്

ജോര്‍ജ് തുമ്പയില്‍

ഡാല്‍ട്ടണ്‍ – (പെന്‍സില്‍വേനിയ): നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ലിയുടെ വാര്‍ഷികയോഗം മെയ് 19ന് ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍ററില്‍ ചേരുമെന്ന് ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയ മാര്‍ നിക്കോളോവോസ് കല്‍പനയില്‍ അറിയിച്ചു. 19 ശനിയാഴ്ച രാവിലെ 9ന് ആരംഭിക്കുന്നയോഗത്തില്‍ വികാരിമാരും എല്ലാ ഇടവകകളില്‍ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട ഭദ്രാസന അസംബ്ലി പ്രതിനിധികളും സംബന്ധിക്കണമെന്ന് കല്‍പനയില്‍ പറയുന്നു. പങ്കെടുക്കുന്ന പ്രതിനിധികള്‍ അസംബ്ലി രജിസ്റ്ററില്‍ ഒപ്പുവച്ചും ബാഡ്ജുകള്‍ സ്വീകരിച്ചും രാവിലെ 8.45ന് മുമ്പ് സീറ്റുകളില്‍ ഹാജരായിരിക്കണമെന്ന മാര്‍ നിക്കോളോവോസ് അറിയിച്ചു.


അജണ്ട:
1. പ്രാരംഭ പ്രാര്‍ഥനയും വചനസന്ദേശവും
2 പ്രസിഡന്‍റിന്‍റെ മെസേജ്.
3. 2017 ജൂണ്‍ 3ന് സമ്മേളിച്ച മുന്‍ ഭദ്രാസന അസംബ്ലിയുടെ മിനിറ്റ്സ് അവതരണം.
4. 2017-18 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട്.
5. 2017-18 വര്‍ഷത്തെ സാമ്പത്തിക സ്റ്റേറ്റ്മെന്‍റ് അവതരണം.
6. 2018-19 വര്‍ഷത്തെ ബഡ്ജറ്റ് അവതരണം.
7. ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍റര്‍ ഫണ്ട് റെയ്സിംഗ് & ഓപ്പറേഷന്‍സ്
8. ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് 2019.
9. മറ്റ് വിഷയങ്ങള്‍- അധ്യക്ഷന്‍റെ അനുമതിയോടെ.
2017-18 വര്‍ഷത്തെ സാമ്പത്തിക സ്റ്റേറ്റ്മെന്‍റും വാര്‍ഷിക റിപ്പോര്‍ട്ടും 2018-19 വര്‍ഷത്തേക്കുള്ള ബഡ്ജറ്റും പ്രത്യേകമായി ഇമെയില്‍ ചെയ്യുന്നതാണ്. അസംബ്ലിയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതായ ചോദ്യങ്ങള്‍, പ്രമേയം തുടങ്ങിയവ മെയ് 12 ന് മുമ്പ് ഭദ്രാസന ഓഫിസില്‍ ലഭിക്കേണ്ടതാണ്. വിവരങ്ങള്‍ക്ക്: ഭദ്രാസന ചാന്‍സറി: 718 470 9844.
ഭദ്രാസന സെക്രട്ടറി: ഫാ. സുജിത് തോമസ്; 516 754 0743
NortheastAmericanDiocese@gmail.com