സെന്റ് മേരീസ് കത്തീഡ്രലില്‍ വി. സഹദായുടെ ഓര്‍മ്മപ്പെരുന്നാളും സണ്ടേസ്കൂള്‍ ദിനവും 

 മനാമ. ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും സെന്റ് മേരീസ് സണ്ടേസ്കൂളിന്റെ നാല്‍പ്പത്തിരണ്ടാമത് വാര്‍ഷികവും ഇന്നും നാളെയും ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാമിന്റെ നേത്യത്വത്തില്‍ കത്തീഡ്രലില്‍ വച്ച് നടക്കും. ഇന്ന്‍ (26 വ്യാഴം) വൈകിട്ട് 7.00 മണി മുതല്‍ സന്ധ്യ നമസ്ക്കാരം ദൈവ വചന പ്രഘോഷണം, പ്രദക്ഷിണം എന്നിവയും നാളെ (27 വെള്ളി) രാവിലെ 7.00 മണി മുതല്‍ പ്രഭാത നമസ്ക്കാരവും വിശുദ്ധ കുര്‍ബ്ബാനയും നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ്‌.
 27 വെള്ളിയാഴ്ച്ച വൈകിട്ട് 3.30 മുതല്‍ സണ്ടേസ്കൂള്‍ വാര്‍ഷികവും അദ്ധ്യപക സേവനത്തില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയവരെ കത്തീഡ്രല്‍ ആദരിക്കുന്ന ചടങ്ങും ണറ്റക്കും.  പാഠ്യമത്സരത്തിലും മറ്റ് മത്സരങ്ങളിലും വിജയികളായവര്‍ക്കുള്ള ട്രോഫികളും ഗ്രൂപ്പ് ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫികളും ഈ യോഗത്തില്‍ വച്ച് നല്‍കും. കുട്ടികളുടെ വൈവിദ്ധ്യങ്ങളായ കലാ പരിപാടികളും അരങ്ങേറുമെന്ന്‍ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, ട്രസ്റ്റി ലെനി പി. മാത്യു, സെക്രട്ടറി റോയി സ്കറിയ, സണ്ടേസ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. ജി. ഡാനിയേല്‍ എന്നിവര്‍ അറിയിച്ചു.