ബസ്‌ക്യോമ്മോ അസ്സോസ്സിയേഷന്‍ സമ്മേളനത്തിന് പരുമലയില്‍ തുടക്കമായി: Live

അഖില മലങ്കര ഓര്‍ത്തഡോക്‌സ് ബസ്‌ക്യോമ്മോ അസ്സോസ്സിയേഷന്‍ 40-ാം വാര്‍ഷിക സമ്മേളനം പരുമലസെമിനാരിയില്‍ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ.ശമുവേല്‍ മാത്യു, ഫാ.എം.സി.കുര്യാക്കോസ്, ഫാ.ബിജു റ്റി. മാത്യു, ശ്രീമതി ജെസി വര്‍ഗീസ്, ശ്രീമതി ബേബിക്കുട്ടി തരകന്‍, മെര്‍ലിന്‍ റ്റി. മാത്യു എന്നിവര്‍ പ്രസംഗിച്ചു. നാളെ രാവിലെ 10ന് സഭാഗുരുരത്‌നം ഫാ.ഡോ.ടി.ജെ.ജോഷ്വാ അച്ചനെ ആദരിക്കും.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് സമാപന സന്ദേശം നല്‍കും. സമ്മേളനത്തില്‍ 250 ലധികം ബസ്‌ക്യോമ്മമാര്‍ പങ്കെടുത്തുവരുന്നു.