അഖില മലങ്കര സന്യാസ സമൂഹം വാര്ഷിക സമ്മേളനം: Live

Gepostet von GregorianTV am Dienstag, 24. April 2018

അഖില മലങ്കര സന്യാസ സമൂഹം 22 ാമത് വാര്ഷിക സമ്മേളനം – പെരുനാട് ബഥനി ആശ്രമത്തില്നിന്നും തത്സമയ സംപ്രേഷണം

Gepostet von GregorianTV am Dienstag, 24. April 2018

അഖില മലങ്കര സന്യാസ സമൂഹം 22 ാമത് വാര്ഷിക സമ്മേളനം – പെരുനാട് ബഥനി ആശ്രമത്തില്നിന്നും തത്സമയ സംപ്രേഷണം

സാമൂഹ്യ പ്രതിബദ്ധതയുള്ളയാളാകണം സന്യാസി: കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്

സന്യാസി സാമൂഹ്യ പ്രതിബദ്ധതയുള്ളയാളാകണം എന്ന് കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്. അഖില മലങ്കര ഓര്‍ത്തഡോക്‌സ് സന്യാസസമൂഹത്തിന്റെ 22-മത് വാര്‍ഷിക സമ്മേളനം പെരുനാട് ബഥനി ആശ്രമത്തില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു. സമ്മേളനത്തില്‍ ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് അധ്യക്ഷത വഹിച്ചു. അപ്രേം റമ്പാന്‍,ഔഗേന്‍ റമ്പാന്‍, നഥാനിയേല്‍ റമ്പാന്‍, ഫാ. മത്തായി, ഫാ.എം സി കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. നാളെ (25/04/2018) രാവിലെ 7ന് വിശുദ്ധ കുര്‍ബ്ബാന. 9.30ന് ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് ക്ലാസ്സ് നയിക്കും. 11ന് സന്യാസത്തിന്റെ സമകാലിക പ്രസക്തിയെക്കുറിച്ച് സ്വാമി സത് സ്വരൂപാനന്ദ പ്രഭാഷണം നടത്തും. 7ന് പരിശുദ്ധ കാതോലിക്കാബാവ മുഖ്യസന്ദേശം നല്‍കും. സമ്മേളനം 26ന് സമാപിക്കും.