ചാത്തന്നൂർ വലിയപള്ളി പെരുന്നാൾ

ചാത്തന്നൂര്‍: തെക്കിന്‍റെ  പുതുപള്ളീ എന്നു പുകൾപെറ്റ  ചാത്തന്നുർ വലിയപള്ളിയിലെ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രിൽ 29-ന് കൊടിയേറുന്നു. മലങ്കര സഭയിലെ പൗരാണിക ദേവാലയങ്ങളിലൊന്നും ചാത്തന്നൂരിലും സമീപ പ്രദേശങ്ങളിലുമുള്ള അനവധി പള്ളികളുടെ തലപള്ളിയുമായ  വലിയ പള്ളിയിലെ പെരുന്നാള്‍ ചാത്തന്നൂരിലെ നാനാ ജാതിമതക്കാരുടെയും ആഘോഷമാണ്. ഏപ്രില്‍ 29 മുതല്‍ മെയ് 7 വരെ വിപുലമായ പരിപാടികളോടെയാണ് ഈ വര്ഷത്തെ പെരുന്നാള്‍ ആഘോഷിക്കുന്നത് .

പെരുന്നാളിന്  തുടക്കം കുറിച്ചുകൊണ്ട് എപ്രിൽ 29ന് ഞായറായ്ച്ച രാവിലെ വി.കുര്ബാനയ്ക്കു ശേഷം ഇടവക മെത്രാപ്പൊലിത്ത അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി കോടിയേറ്റുന്നു. തുടര്‍ന്ന്  ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ വാര്‍ഷികം നടക്കും, തുടര്‍ന്നുള്ള ദിവസങ്ങളില്‍ മധ്യസ്ഥപ്രാര്‍ത്ഥന    സന്ധ്യ നമസ്കാരം വചനശുശ്രൂഷ എന്നിവ നടക്കും.മേയ് 6, 7 തീയതികളിൽ ആണ് പ്രധാന പെരുന്നാൾ. മെയ് 6 ന് വൈകിട്ട് സന്ധ്യാനമസ്കാരത്തിനു ശേഷം ഭക്തിനിര്‍ഭരമായ റാസ – പള്ളിയില്‍ നിന്നു പുറപ്പെട്ട് കോയിപ്പുറം ജംഗ്ഷന്‍, കാഞ്ഞിരംവിള ജംഗ്ഷന്‍ ചാത്തന്നൂര്‍ എന്‍.എച്ച് കുരിശടി, ചാത്തന്നൂര്‍ ടൌണ്‍, ചര്ച്ച് റോഡ്‌ വഴി മേലേവിള ജംഗ്ഷനിലെത്തി തിരികെ പള്ളിയില്‍ സമാപിക്കും. പെരുന്നാള്‍ ദിവസമായ മേയ് 7 ന് അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പൊലിത്ത അഭിവന്ദ്യ ഡോ ഗീവർഗ്ഗിസ് മാർ യുലിയോസ് തീരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ വി. മൂന്നിൻമേൽ കുർബ്ബാന. തുടര്ന്ന് ‍ റാസ, ആശീര്‍വാദം, നേര്‍ച്ച, ലേലം, കൊടിയിറക്ക്എന്നിവയോടെ ഈ വര്ഷത്തെ പെരുന്നാള്‍ സമാപിക്കും.