വൈദികര്‍ ദൈവജനത്തിനു തക്ക തുണയായിരിക്കണം: ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ്

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന വൈദിക കുടുംബ സംഗമം ഏപ്രില്‍ 19-ന് വ്യാഴാഴ്ച കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെട്ടു. സഭാ ശുശ്രൂഷയിലും ഇടവക ശുശ്രൂഷയിലും വൈദികര്‍ ദൈവജനത്തിനും പരസ്പരവും തക്ക തുണയായിരിക്കണം എന്ന് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത പറഞ്ഞു. വൈദിക സംഘം സെക്രട്ടറി വെരി.റവ.ജേക്കബ് ജോണ്‍സ് കോര്‍-എപ്പിസ്കോപ്പായുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. നൂറാം ജന്മദിനം ആഘോഷിച്ച മൈലപ്ര മാര്‍ കുറിയാക്കോസ് ദയറ അധിപന്‍ വന്ദ്യ അപ്രേം റമ്പാച്ചനെയും പ.ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായില്‍ നിന്നും പൗരോഹിത്യത്തിന്‍റെ പ്രഥമ പടിയായ ശെമ്മാശപട്ടം സ്വീകരിച്ച് വജ്രജൂബിലി ആഘോഷിക്കുന്ന ഓലിക്കല്‍ വെരി.റവ.എം..എം.മാത്യൂസ് കോര്‍-എപ്പിസ്കോപ്പായെയും പൊന്നാട അണിയിച്ചും മൊമെന്‍റോ നല്‍കിയും ആദരിച്ചു. പെരുനാട് ബഥനി ആശ്രമം സുപ്പീരിയര്‍ റവ.ഫാ.മത്തായി ഒ.ഐ.സി മുഖ്യസന്ദേശം നല്‍കി. സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും വേദശാസ്ത്രത്തില്‍ എം.റ്റി.എച്ച് നേടിയ കരികുളം സെന്‍റ് മേരീസ് പളളി വികാരി റവ.ഫാ.യൂഹാനോന്‍ ജോണ്‍, സഭാ ചരിത്രത്തില്‍ എം.റ്റി.എച്ച് നേടിയ വയലത്തല സെന്‍റ് മേരീസ് പളളി വികാരി റവ.ഫാ.സൈമണ്‍ ജേക്കബ് മാത്യു എന്നിവരെ വൈദികസംഘം അനുമോദിച്ചു. കലാകായിക മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഇടവക വികാരി റവ.ഫാ.ഷൈജു കുര്യന്‍ സ്വാഗതവും വൈദികസംഘം സെക്രട്ടറി കൃതജ്ഞതയും പറഞ്ഞു.

link = '164675'; google_color_bg = 'FFFFFF'; google_color_text = '333333'; google_color_url = '2666F5'; google_ui_features = 'rc:0'; //-->

വൈദികസംഘം അനുശോചിച്ചു

റാന്നി : മാര്‍ത്തോമ്മാ സഭയുടെ റാന്നി-നിലയ്ക്കല്‍ ഭദ്രാസനാധിപനായിരുന്ന അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന വൈദികസംഘം അനുശോചനം രേഖപ്പെടുത്തുകയും പ്രത്യേകം പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് ഇടവകയില്‍ ചേര്‍ന്ന വൈദിക യോഗത്തില്‍ വച്ച് വൈദികസംഘം സെക്രട്ടറി വെരി.റവ.ജേക്കബ് ജോണ്‍സ് കോര്‍-എപ്പിസ്കോപ്പ അനുശോചന പ്രമേയം അവതരിപ്പിച്ചു.