Sunday School Teachers Conference at Fujairah

ഫുജൈറ: മലങ്കര ഓർത്തഡോക്സ് സഭ സൺ‌ഡേ സ്‌കൂൾ അധ്യാപകരുടെ  യു.എ.ഇ മേഖലാ ഏക ദിന കോൺഫ്രൻസ് ഏപ്രിൽ 20 വെള്ളി ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.
‘ കുട്ടികളുടെ ജീവിത  ദശാ സന്ധിയിൽ അധ്യാപകരുടെ പങ്ക്’ എന്നതാണ് ചിന്താ വിഷയം.
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. ജോൺ വർഗീസ് വിഷയാവതരണം നടത്തി ക്‌ളാസുകൾക്കു നേതൃത്വം നൽകും.
വെള്ളി രാവിലെ ഏഴിന് പ്രഭാത നമസ്കാരത്തെ തുടർന്ന് ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന.
തുടർന്ന് ഉദ്‌ഘാടന സമ്മേളനവും , ശില്പ ശാലയും നടക്കും.
ഉച്ചക്ക് ശേഷം വാർഷിക അസംബ്‌ളി നടക്കും.
യു.എ.ഇ ലെ വിവിധ ദേവാലയങ്ങളിൽ നിന്ന് മുന്നൂറോളം അധ്യാപകർ പങ്കെടുക്കും.
ഒരുക്കങ്ങൾ പൂർത്തിയായതായി സോണൽ പ്രസിഡന്റ് ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം, ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ഡോ. ഏബ്രഹാം തോമസ്, സോണൽ സെക്രട്ടറി രാജു പോൾ, സോണൽ കോർഡിനേറ്റർ ബിനു കോശി എന്നിവർ അറിയിച്ചു.
വിവരങ്ങൾക്ക് 050 1900456.