കുന്നംന്താനം – പരിശുദ്ധ പരുമലതിരുമേനിയുടെ തിരുശേഷിപ്പിനാൽ നാനാജാതി മതസ്ഥർക്ക് അനുഗ്രഹീതമായ മൈലമൺ സെന്റ് ജോർജ് ഓർത്തഡോൿസ് ഇടവകയിലെ ഈ വര്ഷത്തെ ഒവിബിസ് ഭംഗിയായി ആഘോഷത്തോടെ സമാപിച്ചു.
ഉയർപ്പുപെരുന്നാൾ ദിവസം രാവിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്‌ളാഷ്മൊബിനുശേഷം ഇടവക വികാരി ഫാ. കെ.വി. തോമസ് പതാക ഉയർത്തി. തുടർന്ന് കഥകളുടെയും പാട്ടുകളുടെയും ഉല്സവപ്രേതീതി നിറഞ്ഞ 10 ദിവസങ്ങൾ. സണ്ണിവില്ലായിൽ, സണ്ണി ഫിലിപ് സൂപ്രണ്ടായും, മൈലമണ്ണിൽ ജിറ്റു മാത്യുവും പോളച്ചിറയ്ക്കൽ ഡോണിയ നൈനാനും കൺവീനർമാരായും ഒപ്പം 20ൽ പരം അധ്യാപകരും നേതൃത്വം നൽകി.
സമാപനദിവസം രാവിലെ നടന്ന റാലിയിൽ ഹര്ഷാരവങ്ങളോടെയും ആർപ്പുവിളികളോടെയും വിദ്യാർത്ഥികൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ഒവിബിസ് ജനറൽ സെക്രട്ടറി ഡോ. ഐപ്പ് വർഗ്ഗീസ് മുഖ്യ സന്ദേശം നൽകി. മോനി കല്ലംപറമ്പിൽ (SGOS Gen Secretary & Ex VP of STOC), മറിയാമ്മ കെ എബ്രഹാം(ESO) എന്നിവർ ആശംസകളറിയിച്ചു. തുടർന്ന് ഇടവകയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച പാട്ടുകളും, നൃത്തങ്ങളും, മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള നാടകങ്ങളൊക്കെ ചേർന്ന മനോഹരമായ കലാവിരുന്നും അതിനെ തുടർന്ന് സ്‌നേഹവിരുന്നും നടത്തി.
ശേഷം ഓതറ, ആശാഭവനിലെത്തി അവിടെയുള്ള കൂട്ടുകാരുമായി സന്തോഷത്തിന്റെ മധുരം പങ്കിട്ട്, പാട്ടുകളും നൃത്തങ്ങളുമൊക്കെയായി അവരോടൊപ്പം ഈ മനോഹരമായ ഒവിബിസ് സമാപന ദിനം ആഘോഷമാക്കി.