സ്വീകരണം നല്‍കി

മനാമ: ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം ബഹറനില്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തില്‍ അറ്റ്ലാന്റാ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരിയും സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍നിന്നുള്ള സഭാ മാനേജിംഗ് കമ്മിറ്റി അംഗവും ആയ റവ. ഡോ. ഫാദര്‍ മാത്യൂ കോശിക്ക് ചെങ്ങന്നൂര്‍ പിരളശ്ശേരി പുത്തന്‍ കാവ് നിവാസികളുടെ കൂട്ടായ്മ സ്വീകരണം നല്‍കി. കണ്‍വ്വന്‍ഷന്‍ പ്രാസംഗികന്‍, ഗ്രന്ഥകാരന്‍, കൗണ്‍സിലര്‍ തുടങ്ങി വിവിധ മേഘലകളില്‍ ഈ വൈദീകന്‍ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. മലങ്കരയുടെ മഹത്വമുള്ള സൈത്ത്, വെളിച്ചത്തിന്റെ വേരുകള്‍, ഹിലിംഗ് ഓഫ് ദ സോള്‍ തുടങ്ങി ആറോളം പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബന്നി വര്‍ക്കി അദ്ധ്യക്ഷത വഹിച്ച് യോഗത്തില്‍ ജോണ്‍ വര്‍ഗ്ഗീസ് ബഹു. അച്ചന്‌ പൊന്നാട അണിയിച്ച് ആദരിച്ചു. ബിനു എം. ഈപ്പന്‍ സ്വാഗതവും ജോര്‍ജ്ജ് വര്‍ഗ്ഗീസ് (ജോസ്) നന്ദിയും പ്രകാശിപ്പിച്ചു.