Gepostet von കാതോലിക്കാ സിംഹാസനം am Dienstag, 10. April 2018
ഓർത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം മൂലം സംസ്കരിക്കാനാവാതെ ആറ് ദിവസമായി സൂക്ഷിച്ചിരിക്കുന്ന വെട്ടിത്തറ പാറപ്പുഴ ചെമ്പനാക്കന്നേൽ സി.ജെ. പൈലിയുടെ (89) മൃതദേഹം ഇന്ന് വൈകിട്ട് നാലിന് വെട്ടിത്തറ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഓർത്തഡോക്‌സ് വിഭാഗത്തിലെ വികാരി ഫാ. ബിനോയി ജോൺ പട്ടക്കുന്നേൽ നൽകിയ ഹർജിയിൽ സംസ്‌കാര ശുശ്രൂഷകൾ നടത്താൻ ഇന്ന് ഉച്ചയ്ക്ക് ഒരുമണി മുതൽ അഞ്ചു വരെ പള്ളി തുറന്നുകൊടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ ആർ.ഡി.ഒ എസ്. ഷാജഹാൻ, ഡിവൈ.എസ്.പി കെ. ബിജുമോൻ എന്നിവർക്ക് ഇന്നലെ വിധിയുടെ പകർപ്പ് കൈമാറി. ഹൈക്കോടതി നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അഭിഭാഷക കമ്മിഷനെയും നിയമിച്ചു. സുരക്ഷ ഉറപ്പാക്കാനാവശ്യമുള്ള പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാൻ മൂവാറ്റുപുഴ ഡിവൈ.എസ്.പിക്ക് നിർദ്ദേശവും നൽകി.