കുവൈറ്റ് മഹാഇടവകയുടെ പീഡാനുഭവ ശുശ്രൂഷകൾക്ക് ഡോ. മാർ സെറാഫിം മെത്രാപ്പോലിത്താ മുഖ്യകാർമ്മികത്വം വഹിച്ചു
കുവൈറ്റ് : മാനവരാശിയുടെ പാപമോചനത്തിനായി ക്രിസ്‌തു കുരിശു മരണം വരിച്ചതിന്റെ സ്മരണയെ പുതുക്കി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹഇടവകയുടെ ആഭിമുഖ്യത്തിൽ നടന്ന ദു:ഖവെള്ളിയുടെ ശുശ്രൂഷയിൽ ആയിരങ്ങൾ പങ്കുചേർന്നു.
മാർച്ച് 30 വെള്ളിയാഴ്ച്ച രാവിലെ 7 മണി മുതൽ അർദിയാ ടെന്റിൽ നടന്ന ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബാംഗ്ലൂർ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു. ഏകദേശം 7 മണിക്കൂറോളാം നീണ്ടുനിന്ന ശുശ്രൂഷയിൽ ഇടവക വികാരി ഫാ. ജേക്കബ് തോമസ്, സഹവികാരി ഫാ. ജിജു ജോർജ്ജ്, ഫാ. സാംസൺ എം. സൈമൺ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.