യുവജന പ്രസ്ഥാനം ഗ്ലോബൽ കോൺഫറൻസ് തിരുവനന്തപുരത്ത്

മലങ്കര ഓർത്തോഡോക്സ് യുവജന പ്രസ്ഥാനം ഗ്ലോബൽ കോൺഫറൻസ് തിരുവനന്തപുരം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ശ്രീകാര്യം ആലത്തറ ഹോളി ട്രിനിറ്റി ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് 2018 മെയ് 11 ,12 ,13 തീയതികളിൽ നടത്തപ്പെടുന്നു. വിവിധ രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന ഗ്ലോബൽ കോൺഫറൻസ് ഏറ്റവും വിജയകരമാക്കുവാൻ ആവശ്യമായ ക്രമീകരണങ്ങൾ ആരംഭിച്ചു . തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്താ അഭി.ഡോ .ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ ഉള്ളൂർ ഹോളി ട്രിനിറ്റി അരമനയിൽ നടത്തിയ യോഗത്തിൽ ഗ്ലോബൽ കോൺഫറൻസ് പ്രകൃതി സൗഹൃദവും ഹരിതാഭവുമാക്കുവാൻ തിരുമനസ്സുകൊണ്ട് ആഹ്വാനം ചെയ്തു. ക്രമീകരണങ്ങളേക്കുറിച്ചു ആവശ്യമായ നിർദ്ദേശങ്ങൾ നല്കുകയും വിവിധ കമ്മറ്റികളെ തിരുമനസ്സുകൊണ്ട് നിയമിക്കുകയും ചെയ്തു . ഭദ്രാസന മെത്രാപ്പോലീത്താ അഭി.ഡോ .ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ യുവജന പ്രസ്ഥാനം ഭദ്രാസന ഉപാധ്യക്ഷൻ
ഫാ .പീറ്റർ ജോർജ് ,
ഫാ .മാത്യു നൈനാൻ ,
ഫാ.ജോസഫ് ചാക്കോ ,
ഫാ .എബ്രഹാം തോമസ് ,
ഫാ . ഗീവർഗീസ് കണിയാന്ത്ര ,
ഭദ്രാസന ജനറൽ സെക്രട്ടറി, ശ്രി .പ്രവീൺ ജേക്കബ് ,
ശ്രി . തോമസ് ജോർജ് എന്നിവരുൾപ്പെടുന്ന എക്സികുട്ടീവ് കമ്മറ്റി പ്രവർത്തനം ആരംഭിച്ചു .